Infertility in Men and Women
വന്ധ്യത ചില ചിന്തകൾ
മനുഷ്യരിൽ കുട്ടികളുണ്ടാകാത്ത അവസ്ഥയെയാണ് വന്ധ്യത (Infertility) എന്നു പറയുന്നത്. കൂടുതൽ വ്യക്തമായി നിർവചിക്കുകയാനെങ്കിൽ സ്വാഭാവികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾക്ക് ഒരു നിശ്ചിത കാലയളവിനുശേഷവും ഗർഭധാരണം സാധിക്കാത്ത അവസ്ഥയെയാണ് വന്ധ്യത എന്നു പറയുന്നത്. ചുരുങ്ങിയത് ആറു മാസമെങ്കിലും ഒരുമിച്ചു താമസിക്കുകയും സ്വാഭാവിക ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടും ഗർഭധാരണം നടക്കാതെ വരുമ്പോൾ അതിനെ വന്ധ്യതയായി വിലയിരുത്തുന്നുള്ളു.
വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇരു കൂട്ടര്‍ക്കും ചികിത്സ അത്യാവശ്യമായി വേണ്ട ഒരു അവസ്ഥയാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ പ്രധാന കാരണങ്ങള്‍ പോളീസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം, എന്‍ഡോമെട്രിയോസിസ്, പെല്‍വിക്ക് ഇന്‍ഫ്ലാമേറ്ററി ഡിസീസ്, തൈറോയ്ഡ് തുടങ്ങിയവയാണ്.
സ്ത്രീവന്ധ്യത
യോനിയുടെ മുൻഭാഗത്തെ ചർമം വേർപെട്ടു പോകാതിരിക്കുക (കന്യാചർമ്മം) , അവിടുത്തെ മാംസപേശികൾ കൂടുതലായി വളരുക, ജന്മനാ ഉണ്ടാകുന്ന ചില തകരാറുകൾ തുടങ്ങി പല കാരണങ്ങൾ കൊണ്ടും ശരിയായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വരാറുണ്ട്. ഇത് മൂലം ഗർഭധാരണം തടസ്സപ്പെടുന്നു. ഗർഭാശയത്തിൽ നിന്നുമുള്ള സ്രവങ്ങളുടെ തകരാറു മൂലം പുരുഷബീജങ്ങൾക്ക് ഗർഭപാത്രത്തിൽ എത്തിച്ചേരാൻ കഴിയാതെ വരുന്നതും, ഗർഭപാത്രത്തിലെ തകരാറുകൾ, മുഴകൾ (ട്യൂമർ) അണ്ഡവാഹിനിക്കുഴലിലെ തകരാറുകൾ എന്നിവമൂലവും വന്ധ്യത ഉണ്ടാകാം. ആദ്യ പ്രസവം 26-28 വയസ്സിനു മുൻപ് നടക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ചില സ്ത്രീകളിലെങ്കിലും വന്ധ്യതയ്ക്കു കാരണമാകുന്നു. 80 ശതമാനത്തിലധികം സ്ത്രീകളിലും വന്ധ്യതയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാറുണ്ട്. അതിനാൽ ഇതിനു ഫലപ്രഥമായ ചികിൽസ നൽകുവാൻ സാധിക്കും
പുരുഷവന്ധ്യത
സ്ത്രീവന്ധ്യത പോലെ പുരുഷവന്ധ്യതയുടെ കാരണം കൃത്യമായി നിർണയിക്കാനും ചികിത്സിച്ചു ഭേദമാക്കാനും പലപ്പോഴും കഴിയാറില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളിൽ മിനിമം ബീജസംഖ്യ 20 ദശലക്ഷമാണെങ്കിൽ മാത്രമേ ഗർഭധാരണം നടക്കുകയുള്ളൂ എന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്. അത്രയുമില്ലെങ്കിൽ ബീജസംഖ്യ (കൗണ്ട്) കുറവാണെന്നു കണക്കാക്കിയിരുന്നു. ഭക്ഷണ, ജീവിത ശീലങ്ങളിൽ വന്നമാറ്റം, പ്രകൃതിയിൽ നിന്നകന്നുള്ള പരിഷ്കാരങ്ങൾ എന്നിവയൊക്കെയാണ് ബീജസംഖ്യ കുറയാനുള്ള കാരണങ്ങളായി പറയുന്നത് ബീജസംഖ്യ കുറയുന്നത് വന്ധ്യത വർധിക്കുന്നതിന്റെ കാരണമായി പറയുവാൻ സാധിക്കില്ല. കാരണം ഒരൊറ്റ ബീജമേ ഉള്ളൂവെങ്കിലും ഗർഭധാരണം നടക്കാൻ സാധ്യതയുണ്ട്. എന്നാൽ മിക്കപ്പോഴും അങ്ങനെ സംഭവിക്കാറില്ല. കൂടുതൽ വിഭാഗം മനുഷ്യർക്കും ബീജസംഖ്യയിലെ കുറവാണ് വന്ധ്യതാ പ്രശ്നത്തിനു കാരണം . ശാരീരികമായി മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ചികിത്സകൊണ്ട് ഒരു നിശ്ചിത ശതമാനം ആളുകളുടെയും വന്ധ്യതാ പ്രശ്നത്തിനു പരിഹാരം കാണുവാൻ സാധിക്കും. ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങൾ, വൃഷണവീക്കം, വെരിക്കോസിൽ തുടങ്ങി പല കാരണങ്ങൾ കൊണ്ടും പുരുഷവന്ധ്യത ഉണ്ടാവാം
കാരണങ്ങൾ
ദമ്പതിമാരുടെ പ്രായം,ജീവിതരീതി, ആരോഗ്യാവസ്ഥ, ലൈംഗിക ബന്ധത്തിന്റെ സ്വഭാവം തുടങ്ങിയ പല അവസ്ഥകളും ഇതിനു കാരണമാകുന്നു
ചികിത്സ
വിവാഹശേഷം 75-80 ശതമാനം സ്ത്രീകൾക്കും സധാരണഗതിയിൽ ഒരു വർഷത്തിനകം തന്നെ ഗർഭധാരണം നടക്കും. പിന്നീടുള്ളവരിൽ പകുതി ദമ്പതികൾക്കും അടുത്ത ആറു മാസത്തിനകം ഗർഭധാരണം സാധിക്കും. ഈ രീതിയിൽ ഒന്നര വർഷത്തിനകം 90 ശതമാനം പേർക്കും ഗർഭധാരണമുണ്ടാകാറുണ്ട്. ബാക്കി വരുന്ന 10 ശതമാനം പേർക്കാണ് വന്ധ്യതാ ചികിത്സ ആവശ്യമായി വരികയുള്ളു. വിവാഹശേഷം ഒരു വർഷമെങ്കിലും ഫലപ്രദമായ വിധം ഒരുമിച്ചു കഴിഞ്ഞിട്ടും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ മാത്രമേ ചികിത്സ തുടങ്ങേണ്ട ആവശ്യമുള്ളു
സ്ത്രീകളിലെ വന്ധ്യതക്ക് ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്ന ചില വഴികളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.
അശ്വഗന്ധ
സ്ത്രീകളില്‍ ഉണ്ടാവുന്ന ഗര്‍ഭധാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അശ്വഗന്ധ മികച്ചതാണ്. ഈ ഔഷധം ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും, റീപ്രൊഡക്ട്ടിവ് ഓര്‍ഗന്‍സിന്റെ ശരിയായ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. കൂടാതെ ഗര്‍ഭഛിദ്രം നടക്കാതിരിക്കാനും സഹായിക്കുന്നു. മാനസിക പിരിമുറുക്കം കുറയ്ക്കാനും അശ്വഗന്ധ മികച്ചതാണ്.
കഴിക്കേണ്ടവിധം
ദിവസവും ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ അശ്വഗന്ധ ചേര്‍ത്ത് കഴിക്കുക.
മാതളം
മാതളം സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി അളവ് കൂട്ടുന്നു. മാതളം കഴിക്കുന്നത് ഗര്‍ഭപാത്രത്തിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭഛിദ്രം തടയുകയും ചെയ്യുന്നു. കൂടാതെ മാതളം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. നല്ല രീതിയില്‍ പ്രസവം നടക്കുന്നതിന് മാതളം മികച്ച ഒന്നാണ്.
കഴിക്കേണ്ടവിധം
മാതളത്തിന്റെ വിത്തും, കറുവപ്പട്ടയും സമാസമം ചേര്‍ത്ത് പൊടിക്കുക ഇത് വായു കടക്കാത്ത ഒരു പാത്രത്തില്‍ സൂക്ഷിക്കേണ്ടതാണ്. ഒരു ഗ്ലാസ് ചൂടുവെളളത്തില്‍ അര ടീ സ്പൂണ്‍ ഈ പൊടി ചേര്‍ത്ത് ദിവസവും കഴിക്കുക. ഇങ്ങനെ കുറച്ച് ആഴ്ചകള്‍ കഴിക്കേണ്ടതാണ്.
കറുവപ്പട്ട
കറുവപ്പട്ട ശരിയായ ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് വന്ധ്യതക്കെതിരെ പൊരുതുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മാത്രമല്ല മാസ മുറ കൃത്യമാക്കുന്നതിനും ഇത് സഹായിക്കുന്നു.
കഴിക്കേണ്ടവിധം
ഒരു കപ്പ് ചൂടുവെളളത്തില്‍ ഒരു ടീ സ്പൂണ്‍ കറുവപ്പട്ടപൊടി ചേര്‍ത്ത് ദിവസവും കഴിക്കുക., ഇങ്ങനെ കുറച്ച് മാസങ്ങള്‍ കഴിക്കേണ്ടതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ അളവില്‍ കറുവപ്പട്ട ചേര്‍ത്ത് കഴിക്കുക. തൈരിലും ഓട്സിലുമെല്ലാം കറുവപ്പട്ടപൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
ഇന്തപ്പഴം
ഇന്തപ്പഴത്തില്‍ ധാരാളം പ്രോട്ടീനും ന്യൂട്രിയന്‍സും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗര്‍ഭദ്ധാരണത്തിന് പെട്ടെന്ന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ A,B,E, അയണ്‍ മറ്റ് മിനറല്‍സ് എന്നിവയെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്നതോടൊപ്പം ഗര്‍ഭഛിദ്രം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
കഴിക്കേണ്ടവിധം
അല്പം ഇന്തപ്പഴം കുരുകളഞ്ഞ് അടിച്ചെടുക്കുക.ഇതിലേക്ക് ഒരു ടീ സ്പൂണ്‍ കൊത്തമല്ലിയുടെ വേര് ചതച്ച പേസ്റ്റ് മുക്കാല്‍ കപ്പ് പശുവിന് പാല് ചേര്‍ത്ത് തിളപ്പിക്കുക. തണുത്തതിനു ശേഷം കഴിക്കുക. ആര്‍ത്തവം കഴിഞ്ഞുളള അവസാന ദിവസം മുതല്‍ ദിവസവും ഒരാഴ്ച ഇത് കഴിക്കുക. മാത്രമല്ല ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്.
ശതാവരിക്കിഴങ്ങ്
സ്ത്രീകള്‍ക്കുളള വന്ധ്യത മാറ്റാന്‍ ശതാവരിക്കിഴങ്ങ് ഉത്തമ ഔഷധമാണ്. ഇതില്‍ ധാരാളം ന്യൂട്ട്രീഷ്യസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഗര്‍ഭദ്ധാരണത്തിന് ഉത്തേജിപ്പിക്കും. മാത്രമല്ല പെട്ടെന്ന് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
കഴിക്കേണ്ടവിധം
കാല് അല്ലങ്കില്‍ അര ടീ സ്പൂണ്‍ ശതാവരി കിഴങ്ങ് ഇളം ചൂടുവെളളത്തിലോ പാലിലോ ചേര്‍ത്ത് കഴിക്കുക. ദിവസം ഒരു തവണ ഒരു മാസത്തോളം കഴിക്കുക.
യോഗചികിത്സ
സ്വാധിഷ്ഠാന ചക്രത്തിലെ ഊർജ്ജ വ്യതിയാനങ്ങളും, അപാന, വ്യാന പ്രണാനുകളുടെ പ്രവർത്തന വ്യതിയാനങ്ങളും, ജല തത്വത്തിലും, അഗ്നി തത്വങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും വന്ധ്യതയ്ക്ക് കാരണമായി വരുന്നു. പുരുഷനിൽ അഗ്നി തത്വം കൂടുന്നതും, സ്ത്രീയിൽ കുറയുന്നതും വന്ധ്യതയ്ക്ക് കാരണം ആണ്. ആനന്തമയ കോശത്തെ ശക്തിപ്പെടുത്തിയാൽ നമുക്ക് ഈ പ്രശ്നങ്ങളിൽ നിന്നും മുക്തിനേടാം.
#ആസനം
അരക്കെട്ട്, ഊര് സന്ധികൾക്ക് ചലനം കിട്ടുന്ന ആസനങ്ങൾ, ശിരസ്സിലേക്ക് രക്തപ്രവാഹത്തെ വർദ്ധിപ്പിക്കുന്ന ആസനങ്ങൾ, നാഭി ഭാഗത്തിന് അമർച്ചയും, വലിവും, വികാസവും ഉണ്ടാകുന്ന രീതിയിലുള്ള ആശങ്ങൾ നിത്യം പരിശീലിക്കുന്നത് നല്ലതാണ്.
പ്രാണായാമം
സ്ത്രീകൾ സൂര്യനുലോമ വിലോമ, സൂര്യഭേദ, നഡീശുദ്ധി, ഭ്രമാരി ഇവ ചെയ്യുന്നത് നല്ലതാണ്. പുരുഷന്മാർ ചന്ദ്രനുലോമവിലോമ, ചന്ദ്രഭേദ, നഡീശുദ്ധി, ശീതളി, ഭ്രമാരി ഇവ ചെയ്യുന്നത് ഉത്തമം
#ധ്യാനം
ചക്ര ധ്യാനം, യോഗ നിദ്ര ഇവ പരിശീല്ക്കുന്നത് നല്ലതാണ്