Kashyapasana
“നമ്മൾ ഒരു പ്രത്യേക ശരീര നില സ്വീകരിക്കുമ്പോൾ അതിന് നിർദ്ദേശം കൊടുക്കുന്നത് സെറിബ്രൽ കോർട്ടക്സ് ആണ്. അത് സെറി ബെല്ലത്തിനും ബേസൽ ഗാംഗ്ലിയക്കും ആണ് നിർദ്ദേശം നൽകുന്നത്. ഈ ബേസൽ ഗാംഗ്ലിയ എന്നു പറയുന്നത് തലാമസിൽ നിന്നും ബ്രെയിനിൻ്റെ അറ്റം വരെ link ചെയ്യുന്ന structure ആണ്. സെറിബെല്ലവും ബേസൽ ഗാംഗ്ലിയയും നേരത്തെ തന്നെ store ചെയ്തു വച്ചിരിക്കുന്ന movements എല്ലാം കോ ഓർഡിനേറ്റ് ചെയ്യും. സെറിബ്രൽ കോർട്ടക്സ് അയക്കുന്ന സന്ദേശങ്ങൾ അതുമായി ബന്ധപ്പെട്ടു വരുന്ന skeleton muscles ലേക്ക് സ്പൈനൽ കോഡ് വഴി താഴേക്ക് എത്തിക്കുന്ന ജോലിയാണ് സെറിബെല്ലവും ബേസൽ ഗംഗ്ലിയയും ചെയ്യുന്നത്…
അങ്ങനെ സെറിബ്രൽ കോർട്ടക്സിൻ്റെ ഏതു ഭാഗത്തെ മസിൽ / ടെൻഡൻസ് ആണ് ചലിക്കാൻ പോകുന്നത് എന്ന നിർദ്ദേശം കൊടുക്കുകയും ഈ നിർദ്ദേശത്തെ ഏകോപിപ്പിക്കുന്ന ജോലിയാണ് സെറിബെല്ലവും ബേസൽ ഗാംഗ്ലിയയും ചെയ്യുന്നത്.
അങ്ങനെ നമ്മൾ ഒരു ശരീര നിലയിലേക്ക് വരാൻ ഉദ്ദേശിക്കുമ്പോൾ സെറിബ്രൽ കോർട്ടക്സ് അതിനുള്ള നിർദ്ദേശങ്ങൾ നമുക്ക് നൽകുകയും ആ നിർദ്ദേശങ്ങളെ സെറിബെല്ലവും ബേസൽ ഗാംഗ്ലിയയും കൂടി ഏകോപിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ നമ്മൾ ബോധപൂർവ്വം ആവാതെ തന്നെ അവർ നമ്മളെ കൊണ്ട് തയ്യാറെടുപ്പിച്ച് അത് ചെയ്യിക്കുന്നു. കാരണം നേരത്തെ തന്നെ നമ്മൾ ആ ചലനം കണ്ടിട്ടുണ്ടാവും, പഠിച്ചിട്ടുണ്ടാവും, നമ്മുടെ മനസ്സിൻ്റെ ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ടാവും. അങ്ങനെ ഇങ്ങനെ നമ്മുടെ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചലനങ്ങൾ, നിർദ്ദേശങ്ങൾ കിട്ടുമ്പോൾ സെറി ബെല്ലവും ബേസൽ ഗാംഗ്ലിയയും കൂടി നമ്മളെ കൊണ്ട് ചെയ്യിപ്പിക്കുന്നു. അങ്ങനെ നമ്മൾ പോലും അറിയാതെയാണ് ഓരോ ശരീര നിലയും സെറി ബെല്ലവും ബേസൽ ഗാംഗ്ലിയയും കൂടി നമ്മെക്കൊണ്ടു ചെയ്യിക്കുന്നത്.
ആസന വിധി
1- സ്ഥിതി താഡാസനം
2- ശ്വാസം എടുത്ത് കൈകൾ മുകളിലേക്ക് ഉയർത്തി ശ്വാസം വിട്ട് മുന്നോട്ട് വളഞ്ഞ് കൈകൾ താഴെ വെക്കുക
3- സാവധാനം രണ്ട് കാലുകളും പുറകിലേക്ക് ഇറക്കി അധോമുഖശ്വാനാസനത്തിലേക്ക് വരിക
4- ഇടത് കൈ സ്വതന്ത്രമാക്കി വലത് കൈ മാത്രം നിലത്തമർത്തി ശരീരം ഇടത്തോട്ട് തിരിക്കുക
5- ഇടത് കാൽ വലത് കാലിന് മുകളിൽ വെക്കുക
6- സാവധാനം ഇടത് കാൽ മടക്കി വലത് തുടയുടെ മുകളിൽ അർദ്ധ പത്മാസനം പോലെ വെക്കുക
7- എന്നിട്ട് ഇടത് കൈ ശരീരത്തിൻ്റെ പുറകിലൂടെ കൊണ്ടുവന്ന് ഇടത് കാലിൻ്റെ പെരുവിരലിൽ പിടിക്കണം
8- വലത് കൈ, തോൾ, അരക്കെട്ട്, വലത് കാൽ ഒരേ രേഖയിൽ കൊണ്ടുവന്ന് സ്ഥിതിയിൽ തുടരുക
9- ശേഷം കൈകാലുകൾ സ്വതന്ത്രമാക്കി ശശാങ്കാസനത്തിൽ വിശ്രമിക്കുക
10- ഇടത് കൈയ്യിലും ഇത് പോലെ ആവർത്തിക്കുക
ഗുണം: കൈകൾ ബലവത്താകും, നെഞ്ചിന് നല്ല വികാസം ലഭിക്കും, കാലുകൾക്ക് നല്ലവഴക്കം ലഭിക്കും, ഏകാഗ്രത വർദ്ധിക്കും