ചികിത്സാ ചിന്തനം

അസ്ഥികള_തമ്മില_ഉരഞ്ഞു_തേയുമോ? ഒരിക്കലും അങ്ങിനെ സംഭവിക്കില്ല എന്നാണ് ശക്തമായ വാദം

പിന്നെ എന്താണ് അസ്ഥി തേയ്മാനം ?
എല്ലുകളുടെ ബലത്തിന് കാത്സ്യം കൂടിയേ തീരൂ. ഒട്ടു മിക്ക ഭക്ഷണത്തിലൂടെയും കാത്സ്യം ശരീരത്തില്‍ എത്തുന്നുണ്ട് .
എല്ലുകളുടെ ബലത്തിന് ഹേതുവായ കാത്സ്യം ശരീരത്തിന് പ്രയോജന പ്പെടുത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നു തന്നിമിത്തം എല്ലുകളുടെ നവീകരണം നിലച്ചു എല്ലിന്റെ ബലം കുറയുന്നു .

ഇടുപ്പുകളില്‍ വേദന ഉണ്ടാകുന്നു .നടുവേദന കാരണം ഏറെ നേരം നില്‍ക്കാനോ നടക്കാനോ സാധിക്കില്ല . ചെറിയ ഷ്തം നിമിത്തം എല്ലോടിയല്‍ ഉണ്ടാകുന്നു .

എല്ലുകളുടെ നവീകരണം പതുക്കെ ആകുന്ന രോഗമാണ് അസ്ഥി തേയ്മാനവും നടുവേദനയും എന്നറിയപ്പെടുന്നത്.

ഒരു മാസത്തിലൊരിക്കല്‍ നിങ്ങളുടെ ത്വക്ക് പുനര്‍നിമ്മിക്കുന്നു ആമാശയ ഭിത്തികള്‍ വെറും അഞ്ചു ദിവസത്തിലൊരിക്കല്‍ പുത്തന്‍ ആകുന്നുണ്ട് .കരള്‍ നാല്‍പ്പത് ദിവസം കൂടുമ്പോള്‍ പഴയതിനെ പുറം തള്ളി പുതിയ കരള്‍ നിങ്ങൾക്ക് സമര്‍പ്പിക്കുന്നു .അസ്ഥികള്‍ മൂന്നു മാസം കൂടുമ്പോള്‍ പുതിയത് രൂപികരിക്കുന്നു .ഒടിഞ്ഞ എല്ലുകള്‍ ഒരിക്കലും കൂടി ചേരുന്നില്ല പകരം വൃക്ഷങ്ങളുടെ വാര്‍ഷിക വിരിവ് പോലെ പഴയതിനെ പിന്തള്ളി പുതിയതിന്‍റെ സൃഷ്ട്ടി നടത്തുന്നു.

ഒടിഞ്ഞ എല്ലുകള്‍ ഒരിക്കലും കൂടി ചേരില്ല. ഒടിഞ്ഞൊരു ചോക്കിന്‍ കഷണം പശകൊണ്ട് ഒട്ടിച്ചാലും മുറിഞ്ഞ ഭാഗം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അതു പോലെ എല്ലുകള്‍ കൂടി ചേര്‍ന്നാലും സൂഷ്മതയുള്ള എക്സ്റേയില്‍ നമുക്കത് കാണുവാന്‍ സാധിക്കും. ഒടിഞ്ഞ എല്ലുകള്‍ മൂന്നു മാസത്തിനുള്ളില്‍ പഴയതിനെ പുറംതള്ളുന്നു പക്ഷേ പഴയതിനെ പുറംതള്ളുന്നു എന്നത് നാം അറിയുന്നില്ല.

എല്ലുകളുടെ പുനര്‍നിര്‍മ്മീ കരണത്തെയാണ്‌ വളര്‍ച്ച എന്ന് പറയുന്നത് ഓരോ മൂന്നു മാസം കൂടുംബോളും പാമ്പ് ത്വക്ക് മാറ്റുന്ന പോലെ നമ്മുടെ ശരീര അവയവങ്ങള്‍ നവീകരിക്കപ്പെടും . അതിനുള്ള ഘടകങ്ങള്‍ ശരീരത്തിന് എന്നും ലഭിച്ചാല്‍ അത്തരം പുനര്‍ ക്രീയകള്‍ മരണം വരെ ശരീരത്തില്‍ നടക്കും.

പക്ഷേ രക്ത ശുദ്ധികരണം നടന്നാല്‍ മാത്രമേ ശരീരത്തില്‍ കാത്സ്യം പ്രയോജനപ്പെടൂ. വൃക്കയുടെ പ്രവര്‍ത്തനം മന്ദ ഗതിയില്‍ ആയാല്‍ കാല്‍സ്യം ശുദ്ധികരിക്കപ്പെടുകയില്ല .

രക്ത ശുദ്ധികരണം നടന്നില്ലെങ്കില്‍ കാത്സ്യം പ്രയോജനപ്പെടുത്താന്‍ ശരീരത്തിന് കഴിയില്ല അധികം വൈകാതെ കൈ കാല്‍ മുട്ടുകള്‍ വേദനിക്കും .അധികം നടക്കാനോ നില്ക്കാനോ കഴിയില്ല.

എന്ത് കൊണ്ട് അസ്ഥികള്‍ക്ക് വേദന ഉണ്ടാകുന്നു ?

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും .എല്ലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഘടകമാണ് കാത്സ്യം. ”’സ്ത്രികളിലെ”’ മാസമുറ നല്ലൊരു ശരീര ശുദ്ധികരണം ആണല്ലോ . യവ്വനം നിലയ്ക്കുമ്പോള്‍ മാസമുറ നിലയ്ക്കുന്നു. മാസ മുറ നിന്ന ശേഷവും ശരീരത്തില്‍ ശുദ്ധി ക്രീയ നടക്കണമല്ലോ.
കാത്സ്യക്കുറവുള്ളവരില്‍ ഈ ശുദ്ധികരണം നടക്കില്ല. അതിനു വേണ്ടി ശരീരം കാത്സ്യത്തിന്‍റെ കലവറയായ എല്ലുകളില്‍ നിന്നും കാത്സ്യം മോഷ്ട്ടിക്കുന്നു . അതോടെ എല്ലിന്റെ ബലം കുറഞ്ഞ് സ്ത്രികളില്‍ മാസമുറയ്ക്ക് ശേഷം നടുവേദനയും മുട്ട് വേദനയും ഉണ്ടാകുന്നു.

കാല്‍സ്യം എന്നാല്‍ എന്താണ്.?

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും .എല്ലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന ഘടകമാണ് കാത്സ്യം എന്ന് പറഞ്ഞല്ലോ ? കക്കകള്‍ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ട് അമ്പലങ്ങളില്‍ നിര്‍മ്മിക്കുന്ന ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്. ശംഖുകള്‍ കടലിന്റെ അടിത്തട്ടിൽ വളരുന്നു. അവിടം ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി കടുത്ത പുറംതോടുള്ളത് കാരണം ജലത്തിന്റെ മർദ്ദം കൊണ്ട് ശരീരം തകരുന്നില്ല.

നമ്മുടെ പരിസരം ദുര്‍ഗന്ധം വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?
ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ അവിടം ശുദ്ധമാകുന്നു ..

സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും. പക്ഷേ സുര്യ പ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍ സാദിക്കില്ല.
കടല്‍ ജലം ശുദ്ധികരിക്കാനും ഒരു മാര്‍ഗ്ഗം പ്രുകൃതിദേവി. സീകരിച്ചു അങ്ങിനെ പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകള്‍ . കിണര്‍ ജലം നിച്ഛലമായി കിടന്നാല്‍ മലിനമാകുന്നു . ബക്കറ്റു ഉപയോഗിച്ച് വെള്ളം കോരിയെടുത്താല്‍ ജലം പായല്‍ കെട്ടി ദുഷിക്കില്ല ജലം ഇളകി കൊണ്ടിരിക്കണം എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ.

പക്ഷേ ആഴത്തിലുള്ള കടലിനടിത്തട്ട് ശുദ്ധമാക്കാന്‍ സൂര്യരശ്മികള്‍ക്ക് സാധിക്കുന്നില്ല . സൂര്യ താപം അവിടം വരെ എത്തുന്നില്ല. അതിനു വേണ്ടി ഇശ്വരന്‍ കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടില്‍ വളര്‍ത്തി.
മര്‍ദ്ദം ഏറ്റ് പൊട്ടാതിരിക്കാന്‍ അവയ്ക്ക് ശക്തമായ പുറം തോടും നല്കി . ഈ പുറം തോടുകള്‍ കടുത്ത അസ്ഥികള്‍ എന്ന് തന്നെ പറയാം. കഠിന ബലമുള്ള അസ്ഥികള്‍ ഉള്ളത് കൊണ്ട് മാത്രമാണ് ശംഖ് കടലിലെ അടിത്തട്ടില്‍ മരിക്കാതെ കഴിയുന്നത്‌. അവിടെയെത്തുന്ന അഴുക്കുകള്‍ അവ ഭക്ഷണമാക്കുന്നു. ഈ അസ്ഥികള്‍ കക്കകളുടെ മരണ ശേഷം കടല്‍ത്തട്ടില്‍ തന്നെ കിടക്കും .ജലം മലിനം ആകാതിരിക്കാന്‍ ഉടയതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.

◆എങ്കില്‍ നമ്മുടെ ശരീരവും ശുദ്ധിയാക്കുന്നതില്‍ കാല്‍സ്യത്തിന് പങ്കുണ്ട്.

രാത്രി കാലങ്ങളില്‍ വെറ്റിലയും ചുണ്ണാമ്പും അല്പ്പം അടക്കയും ചേര്‍ത്ത് മുറിക്കിയിരുന്ന കാലങ്ങളില്‍ ആര്‍ക്കും വായില്‍ കാന്‍സര്‍ വന്നില്ല .ആരുടേയും കിഡ്നിയും പണി മുടക്കിയില്ല . ഇനിയും വെറ്റിലയും ചുണ്ണാമ്പിനും വഴിയൊരുക്കുക പുകയില ഒഴിവാക്കുക അടയ്ക്ക നാമ മാത്രം ആക്കുക .ഇതിലൂടെ നല്ലൊരു ശതമാനം എല്ല് രോഗങ്ങളും പരിഹരിക്കും.

◆ചങ്ങലം പരണ്ടയിലെ അത്ഭുതം

മറ്റൊന്ന് മുന്‍കാല തീര്‍ത്ഥ യാത്രകള്‍ നമുക്ക് പരിശോദിക്കാം പണ്ട്ന മ്മുടെ നാട്ടില്‍ ശബരിമലയ്ക്ക് പോയിരുന്നവര്‍ അനുഷ്ട്ടിച്ച അത്ഭുതമായൊരു ചടങ്ങുണ്ട് . ഏതൊരു ഭക്തനും ”ചങ്ങലംപരണ്ട . കൊണ്ട് അച്ചാറും ചമ്മന്തിയും ഉണ്ടാക്കി അത് നിത്യവും കഴിച്ചിരുന്നു .

◆എന്താണ് ചങ്ങലം പരണ്ടയിലെ വാസ്തവം അതില്‍ ധര്‍മ്മശാസ്താവ്‌ കുടികൊണ്ടിരുന്നോ?

മുളം തണ്ട് പോലെയും എല്ലുകളുടെ രൂപവും വരച്ചു കാട്ടി വേലിയില്‍ പടര്‍ന്നു കയറുന്ന ഈ വള്ളിയും ശബരിമല അയ്യപ്പനും തമ്മിലുള്ള ബന്ധം എന്താണ് എന്ന് നമുക്ക് നോക്കാം . ചങ്ങലം പരണ്ട ഒടിഞ്ഞ എല്ലുകളെ പെട്ടന്ന്‍ കൂടി ചേര്‍ക്കാനും ശരീരശുദ്ധിക്കും സഹായിക്കുന്നു .

നട്ടെല്ല് ഒടിഞ്ഞു പോയി കിടപ്പിലാകുന്ന രോഗികളെ ചങ്ങലം പരണ്ടയുടെ നീരും നീരിന്റെ പകുതി നെയ്യും പകുതി ആവണക്കെണ്ണയും ചേര്‍ത്ത് കാച്ചി നടുവില്‍ പുരട്ടി യാല്‍ നട്ടെല്ലുകള്‍ താനേ കൂടി ചേരും .

പിന്നീട് രാവിലെയും വൈകിട്ടും പനം കള്ളും .തെങ്ങിന്‍ കള്ളും ഓരോ ഗ്ലാസ് വീതം മാറി മാറി കൊടുക്കും .

കാട്ടുജാതിയുടെ തൊലി പിഴിഞ്ഞ നീരില്‍ സമം വെള്ളം ചേര്‍ത്ത് ഉണക്കലരി കൊണ്ട് കഞ്ഞി ഉണ്ടാക്കി കൊടുക്കും

ചോറിനു കറിയായി ചങ്ങലം പരണ്ട നെയ്യില്‍ വറുത്ത് അതില്‍ ഉള്ളി പുളിയില തേങ്ങ ഇന്തുപ്പ് വേപ്പില ഇഞ്ചി . എന്നിവ കൊണ്ട് ചമ്മന്തി ഉണ്ടാക്കി കൊടുക്കും . രോഗി മൂന്നു മാസം കൊണ്ട് സുഖം പ്രാപിക്കും ‘

ഇവിടെ അയ്യപ്പസ്വാമിക്ക് എന്താണ് പ്രധാനം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക . ഒന്നൂല്ല ശബരിമല കയറാന്‍ എല്ലിന് നല്ല ബലം വേണം മല കയറുവാനുള്ള ഊര്‍ജ്ജം മുന്നേ കണ്ടുള്ള ശാപ്പാട് ആണ് ചങ്ങലംപരണ്ട സേവിക്കല്‍.

ഇവിടെ എല്ലിന്റെ തേയ്മാനം ഇല്ലാതാക്കി ഊര്‍ജ്ജസ്വലതയുള്ള പുത്തന്‍ എല്ലുകളെ ഉണ്ടാക്കി കരിമലകളെ കാലിന്റെ മെത്തയാക്കി കൊടുക്കുന്ന ദിവ്യ ഔവ്ഷധം ആകുന്നു ചങ്ങലം പരണ്ട .

വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ദീർഘ ദൂരം നടക്കാനും മലകള്‍ കയറാനും . ഭാരതത്തിലെ ഋഷികള്‍ പകര്‍ന്നു കൊടുത്ത അറിവാണിത് .
എല്ലുകളെ ബലവത്താക്കാന്‍ ആയുര്‍വേദത്തിന്‍റെ ഈറ്റില്ലത്തില്‍ ഉരിത്തിരിഞ്ഞ കൈകൊണ്ട മരുന്ന് .

എല്ലിന് അന്നും ഇന്നും നമുക്ക് ഗുണമായ ഔവ്ഷധം ചങ്ങലം പരണ്ടയാണ് . എല്ലുകളെ ബലം കൊടുത്ത് അസ്ഥി തേയ്മാനം ഇല്ലാതാക്കി പുത്തന്‍ എല്ലുകള്‍ക്ക് ജന്മം കൊടുക്കുന്ന ചങ്ങലം പരണ്ടയിലെ മഹത്തം അറിഞ്ഞവര്‍ ഭാരതീയര്‍ മാത്രമാണ് . ചങ്ങലം പരണ്ട കത്തി കൊണ്ട് അരിഞ്ഞാല്‍ എല്ലിന്റെ ഘടന കാണാം

NB ചങ്ങലം പരണ്ട വളരെ ചൊറിച്ചില്‍ ഉള്ളതുകൊണ്ട് പച്ചയ്ക്ക് തിന്നരുത്.
ചങ്ങലം പരണ്ട ”’ എട്ട് ഇഞ്ചു നീളം മാത്രമേ ആദ്യമൊക്കെ എടുക്കാവൂ കൂടുതല്‍ ആയാല്‍ ചൊറിച്ചില്‍ ആരും സഹിക്കില്ല. ചെറുതായി അരിഞ്ഞു നെയ്യില്‍ ഉള്ളിയും വെളുത്തുള്ളിയും .ചേര്‍ത്തു വാടിയ പാകം ആക്കി അതില്‍ വാളന്‍ പുളിയും ഇഞ്ചിയും തേങ്ങയും ഇന്തുപ്പും ചേര്‍ത്തു ചമ്മന്തി ആക്കി കഴിക്കുക.

ചൊറിച്ചില്‍ ഉണ്ടാകും വായ പൊള്ളുന്ന പോലെ ചൊറിയും പുളി ചേര്‍ത്താല്‍ ചൊറിച്ചില്‍ കുറയും. ആദ്യമായി പരീഷണാര്‍ഥം അല്പ്പം മാത്രം കഴിക്കുക. ക്രമേണ ഇതിന്‍റെ ചൊറിച്ചില്‍ ഇല്ലാതാകും .അപ്പോള്‍ മാത്രമേ കൂടുതല്‍ ഉപയോഗിക്കാവൂ ..

നട്ടെല്ലിന്റെ ബലത്തിന് ‘

മുരിങ്ങാക്കായില്‍ നട്ടെല്ലിന്റെ ഘടനയുണ്ട് അത് കഴിക്കുക
മൂത്ത് പഴുത്ത മുരിങ്ങയുടെ വിത്ത്‌ തേങ്ങാപ്പാലില്‍ കഴിക്കുക.
മുരിങ്ങയുടെ തളിരിലയും തഴുതാമയിലയും കൂടുതല്‍ ഉള്ളിയും നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.