മഞ്ഞപിത്തം Hepatitis
പിത്തദോഷം സംബന്ധമായ രോഗമാണ് മഞ്ഞപിത്തം. ഇത് കൂടുതലായി കാണുന്നത് ഉഷ്ണ കാലവസ്ഥയില്‍ ആണ്. കരളിനെ ബാധിക്കുന്ന ഈ രോഗം പിത്തരസം ഉണ്ടാവുന്നതിനോ അത് വിതരണം നടത്തുന്നതിനോ തടസം സൃഷ്ടിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നതുവഴി മഞ്ഞപിത്തം ഉണ്ടാവുന്നു. പിത്തരസത്തിന് നിറം നല്‍കുന്ന ബിലിറൂബിന്റെ അളവ് ഈ രോഗാവസ്ഥയില്‍ അമിതമായി രക്തത്തില്‍ കലരുന്നതിനാല്‍ ചര്‍മ്മം, കണ്ണ്, നഖം, മുത്രം എന്നിവ മഞ്ഞനിറം ആകുന്നു. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളുടെയും രോഗലക്ഷണം മഞ്ഞപിത്തമാണ്. ആധുനിക വൈദ്യശാസ്ത്രം മഞ്ഞപിത്തത്തെ മുന്നായി തരം തിരിച്ചിരിക്കുന്നു.
1. ഒബ്ഡ്ട്രക്ടീവ് ഹെപ്പറ്റൈറ്റിസ്:
ഇവിടെ പിത്തരസം അമിതമായി രക്തത്തില്‍ പ്രവഹിക്കുന്നത് വഴിയാണ് മഞ്ഞപിത്തം ഉണ്ടാകുന്നത്. ചില ആലോപതി മരന്നുകളുടെ ഉപയോഗം മൂലവും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവിടെ വളരെ സമയമെടുത്തെ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നു.
2. ഹിമോലിറ്റിക്ക് ഹെപ്പറ്റൈറ്റിസ്:
രക്തത്തില്‍ ഉണ്ടാവുന്ന ചില വ്യതിയാനങ്ങള്‍ കാരണം ഈ വിഭാഗം മഞ്ഞപിത്തം ഉണ്ടാവുന്നു. ചില അസുഖങ്ങള്‍ കാരണം രക്തത്തിന്റെ കുറവ് ഉണ്ടാവുക, ചില വൈറസ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവ രക്തത്തിലെ ചുവന്നരക്താണുക്കളെ നശിപ്പിക്കുക വഴി ബില്‍ റൂബിന്‍ അമിതമായി ഉണ്ടാവുകയും അത് മൂത്രത്തിലൂടെ പുറത്ത് പോകാതെ പിത്തസഞ്ചിയില്‍ കെട്ടികിടക്കുകയും വഴി മഞ്ഞപിത്തം ഉണ്ടാവുന്നു
3. ഇന്‍ഫെക്ടീവ് ഹൈപ്പറൈറ്റിസ്
ഇതിനെ ആയൂര്‍വേദത്തില്‍ യകൃത് കോശജന്യകാമല എന്ന് പറയുന്നു. ഈ അവസ്ഥയ്ക്ക് കാരണം ചില വൈറസ് ആണ്. ഹൈപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ,ജി വൈറസുകള്‍ ആണ് കാരണം. ഇതില്‍ ‘എ’ വൈറസ് മലിനമായ അന്തരീക്ഷത്തിലൂടെയും വെള്ളത്തിലൂടെയും മനുഷ്യശരീരത്തില്‍ കടക്കുകയും മഞ്ഞപിത്തം ഉണ്ടാവുകയും ചെയ്യുന്നു. ആയൂര്‍വേദത്തില്‍ ഇതിന് നല്ല പത്യത്തോടെ പാലിക്കേണ്ട ചില ഒറ്റമൂല്യകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് കീഴാര്‍നെല്ലി, ഇത് മഞ്ഞപിത്ത സംബന്ധമായ രോഗങ്ങൾക്ക് ആത്യുത്തമമാണ്.
രോഗലക്ഷണം കണ്ടുതുടങ്ങുമ്പോഴെ കീഴാര്‍നെല്ലി, പാല്‍ക്കഷായം വച്ചു സേവിക്കുന്നത് രോഗത്തിന് അത്യുത്തമമാണ്. കടുത്തപത്യം ഇതിന് വളരെ ആവശ്യമാണ് ഉപ്പിന്റെ ഉപയോഗം വളരെ അധികം കുറയ്ക്കുക ആഹാരം വളരെ കുറച്ച് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക. മാംസഹാരങ്ങള്‍ , മദ്യപാനം, പുകവലി, എന്നിവ വളരെ അധികം പൂര്‍ണ്ണമായി ഒഴിവാക്കുക
ചികിത്സയില്‍ പ്രധാനമായി വേണ്ട ചികിത്സ, ദുഷിച്ച പിത്തരസം പൂര്‍ണ്ണമായും കളയുകയെന്നതാണ് ദഹന പ്രകൃിയ ശരിയായ രീതിയില്‍ കൊണ്ട് വരണം. അതിന് ഇളനീര്‍, നെല്ലിക്കാനീര്. കരിമ്പിന്‍ നീര് മുന്തിരിച്ചാറ് ഇവ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരമുള്ളതും ചൂടുള്ളതും പഴവര്‍ഗ്ഗങ്ങളും രോഗിക്ക് നല്‍കാവുന്നതാണ്
ആയുർവേദ വിധികൾ
ഫലത്രികാദി കഷായം, ആരോഗ്യവര്‍ദ്ധിനീവടി, പുനര്‍വാദി കഷായം, ധാത്രി ലേഹ്യം ഗുളുച്യാദി കഷായം എന്നിവ അത്യുത്തമമാണ്.
രോഗത്തെ പ്രതിരോധിക്കാന്‍
1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
2. എപ്പോഴും വൃത്തിയുള്ള അന്തരീക്ഷത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.
യോഗ
1. നല്ല വിശ്രമം കിട്ടുന്ന രീതിയിൽ പരിശീലനം ക്രമപ്പർടുത്തുക
2. ചലനം കുറഞ്ഞ കാര്യക്രമങ്ങൾ മാത്രമേ ഉൾപ്പെടുത്തതാവൂ
3. പ്രണയമത്തിനും, ശ്വസന വ്യായാമങ്ങൾക്കും പ്രാധാന്യം കൊടുക്കണം
4. ധ്യാനം നിത്യപരിശീലനത്തിന്റെ ഭാഗം ആക്കണം
5. ക്രമമായി മാത്രമേ പരിശീലനം വര്ധിപ്പിക്കാവൂ
പരിശീലന ക്രമം
1. Hand stretch breathing
2. Ankle stretch breathing
3. Hand in and out breathing
4. Ardha kati chacrasana
5. Padahastasana relaxation
6. Tiger breathing
7. Sashankasana relaxation
8. Ashvasanchalanasana
9. Vakrasana
10. Bhadrasana
11. Janu sirasana
12. Ardha Pavana muktasana
13. Poorna pavana mukthasana
14. Ardha merudandasana
15. Sethubandasana
16. Urdva prasaritha padasana
17 parvathasana
18. Sasankasana relaxtion
19. Savasana
20. Sectional breathings
21. Chandranuloma viloma
22. Nadisudhi
23. Sheethali
24. Sadantha
25. Bhramari
26. Nadanu sandanam
27. Yoga nidra