Dolasanam
ദോലാസനം

ഭൗതിക ജീവിതത്തിൻറെ ആന്തരികവും ബാഹ്യവുമായ പരിമിതികളിൽ നിന്ന് മോചനത്തിനുള്ള മാർഗ്ഗം ആണ് യോഗ.
” ശരീരമാദ്യം ഖലു ധർമ്മസാധനം “
എല്ലാ ആത്മീയ അനുഷ്ഠാനങ്ങളും ശരീര സംബന്ധിയാണ് . ശരീരം ആരോഗ്യമുള്ളതും രോഗം ഇല്ലാത്തതുമായാൽ മാത്രമേ ആത്മീയ സ്വാതന്ത്ര്യം സാധ്യമാവു. അതിനാലാണ് ആത്മീയ പുരോഗതിക്കൊപ്പം ശാരീരിക നില കൂടി മെച്ചപ്പെടുത്താൻ ആവുംവിധം യോഗാഭ്യാസത്തെ ക്രമീകരിച്ചിട്ടുള്ളത് . അനുഭവങ്ങളുടെ വെളിച്ചത്തിൽ ഋഷിമാർ ശാരീരികാരോഗ്യത്തിന് യോഗാസനങ്ങളും ദീർഘായുസ്സിന് ശ്വസനക്രിയകളും( പ്രാണായാമം )നൽകിയിരിക്കുന്നു. ശാസ്ത്രീയമായ അടിസ്ഥാനം ഉള്ളവയാണ് ഇവയെല്ലാം .ദൃഢമായ മനശക്തി കൊണ്ട് ഇവ അഭ്യസിക്കാൻ ആവും. യോഗ ചര്യയിലൂടെ സമാധാനവും സന്തോഷവും കൈവരുന്നു. മനോഹരവും ചിട്ടയും ഉള്ളതുമായ ജീവിതം നയിക്കേണ്ടത് എങ്ങിനെയെന്ന് യോഗശാസ്ത്രം പഠിപ്പിക്കുന്നു.
ദോലാസനം ചെയ്യേണ്ട വിധം
- കൈ കാലുകൾ നീട്ടിവെച്ച് വിരിപ്പിൽ കമിഴ്ന്നു കിടക്കുക.
- കൈകൾ തലയ്ക്ക് മുകളിലേക്ക് ഉയർത്തി മുൻപോട്ട് നീട്ടിപ്പിടിക്കുക. ഇനി കാലുകൾ മുട് വളയ്ക്കാതെ പരമാവധി മുകളിലേക്ക് ഉയർത്തുക. അതോടൊപ്പം തന്നെ തലയും കൈകളും മുകളിലേക്ക് ഉയർത്തണം.
യോഗാസന പരിചയം… - ഈ അവസരത്തിൽ വയർ മാത്രമേ തറയിൽ തൊട്ടിരിക്കുന്നുള്ളൂ. ശരീരത്തിന് ഒരു വഞ്ചിയുടെ ആകൃതി സിദ്ധമാകുന്നു. ഈ നിലയിൽ എന്ന1:2 എന്ന് വേഗതയിൽ ശ്വാസോച്ഛ്വാസം നടത്തുക.
പ്രയോജനങ്ങൾ യൗവനം നിത്യമായി നിലനിർത്തുന്നതിന് ദോലാസനം പരിശീലിക്കുന്നതും മൂലം സാധിക്കുന്നു. വാർധക്യസംബന്ധമായ വിഷമതകൾ ഉണ്ടാവുകയില്ല . ആരോഗ്യം വർദ്ധിക്കുന്നു, അമിതമായ വണ്ണം വണ്ണവും ,കുടവയറും കുറഞ്ഞ ശരീരത്തിന് രൂപഭംഗി കൈവരുന്നു. വായുകോപത്തിന് അകറ്റുന്നതിനും , നല്ല ശോധന ലഭ്യമാക്കുന്നതിനും ദോലാസനം അനുഷ്ഠിക്കുന്നതു മൂലം മൂലം സാധിക്കുന്നു .
കുറിപ്പ്:- വിപരീത നൗകാസനം, നൗകാസനം എന്നൊക്കെ ഈ ആസനം അറിയപ്പെടുന്നുണ്ട്. കലശലായ അൾസർ ഉള്ളവർ പരിശീലനം ഒഴിവാക്കേണ്ടതാണ്. പൂർണ്ണ സ്ഥിതിയിൽ ഉദര ഭാഗം ആണ് നിലത്തു പതിഞ്ഞിരിക്കേണ്ടത്. കൈകൾ പരമാവധി ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണം.