Kriya
ക്രിയ പരിചയം….
നൗളി
ഉദര പേശികളുടെ നിയന്ത്രണം.
ഉദരഭാഗത്തുള്ള ആന്തരികാവയവങ്ങൾക്ക് ഉഴിച്ചിൽ എന്നതിനു തുല്യമായ ബലം നൽകുന്ന വളരെ ഫലപ്രദമായ ഒരു ക്രിയയാണ് നൗളി. അവയവങ്ങൾക്ക് കൂടുതൽ മെച്ചമായി പ്രവർത്തിക്കുവാനും പലതരം രോഗങ്ങളിൽ നിന്ന് സൗഖ്യവും ശാരീരികാരോഗ്യവും ലഭിക്കുന്നു.
ജാലന്ധര, ഉഡ്ഡീയാന, മൂലം എന്നീ മൂന്നിന്നം ബന്ധത്തിലും ഏറ്റവും നന്നായി പ്രാവീണ്യം നേടിയവർക്കുളള താണി ക്രിയ . അതുപോലെ ബാഹ്യ കുംഭക ക്രിയയുടെ ഭാഗമായി ശ്വാസോച്ഛ്വാസം കൂടാതെ നിൽക്കുവാൻ കഴിവുനേടിെയ ശേഷമേ ഈ ക്രിയ ചെയ്യാവൂ. ഒരു പരിശീലകന്റെ സഹായത്തോടെ വേണം ഈ ക്രിയ പഠിക്കുവാൻ. ഭക്ഷണം കഴിച്ച് രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ ശേഷമോ, അതിരാവിലെ ശൂന്യമായ ഉദരത്തോടെയോ വേണം ഇതു ചെയ്യുവാൻ . ഉഡ്ഡ്യാണ പരിശീലിക്കുന്നത് നൗളി ചെയ്യാൻ സഹായിക്കുന്നു.
ഉഡ്ഡ്യാണ കാലുകൾ ഏകദേശം ഒരു മീറ്റർ അകത്തി, കൈപ്പത്തി കൾ തുടയിൽ വെച്ച് അൽപ്പം മുന്നോട്ടുമുണ് ഉദര പേശികളെ ശക്തിയായി സങ്കോ ചിപ്പിച്ച് പൂർണ്ണമായി ഉച്ഛ്വസിക്കുക. കൈകൾ തുടയിലമർത്തി വാരിയെല്ലുകളെ ഉയർത്തി ശ്വാസകോശങ്ങളിലേക്ക് വായു കടക്കാനനുവദിക്കാതെ ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിക്കുന്നതു പോലെ, എന്നാൽ യഥാർത്ഥത്തിൽ ശ്വസിക്കാതെ നിൽക്കുക. വയറ്റിലെ പേശികളെ തളർത്തിയിടുക. അപ്പോൾ സ്വാഭാവികമായും ഡയ ഫ്രം ഉയരുകയും ഉദരം അകത്തേക്കു വളഞ്ഞ് ഒരു കുഴി പോലെ രൂപപ്പെടുകയും ചെയ്യും. നൗളി മൂന്നു വിധമുണ്ട് മധ്യമ നൗളി, ദക്ഷിണ-വാമനൗളി, നൗളി ചാലനം
മധ്യമ നൗളി
ഉഡ്ഡ്യാണത്തിൽ സ്ഥിതി ചെയ്തു കൊണ്ട് അരക്കെട്ടിലെ അസ്ഥിയുടെ തൊട്ടു മുകളിൽ മധ്യത്തിലായി ഉദരപേശികൾ തുടങ്ങുന്ന സ്ഥാനത്തേക്ക് വയറിനെ മുമ്പോട്ടും ഒപ്പം താഴേയ്ക്കും തളളുക. ഇങ്ങനെ തള്ളുന്നതിന്റെ ഫലമായി ഉദര പേശികൾ ചുരുങ്ങുകയും ഉദര പേശികളുടെ വശങ്ങളിലുള്ള പേശികൾക്ക് അയവു ലഭിക്കുകയും മധ്യഭാഗം പുറത്തേക്ക് ഉയർന്നു വരികയും ചെയ്യും.ഇതിനെ മധ്യമ നൗളി എന്നു പറയുന്നു.
ദക്ഷിണ-വാമനൗളി
വലതുവശത്തെ പേശി മാത്രം ചുരുക്കുകയും ഇടതു വശത്തേ പേശി ഉൾപ്പെടെയുള്ള ബാക്കി ഉദര പേശികൾ മുഴുവൻ അയച്ചു നിർത്തുകയും ചെയ്താൽ ദക്ഷിണ നൗളി. ഇടത്തേ പേശി മാത്രം ചുരുക്കി ബാക്കിയുള്ളവ അയച്ചു നിർത്തിയിൽ വാമനൗളി.
നൗളി ചാലനം
മുകളിൽ പ്പറഞ്ഞ മൂന്നു നൗളികളും ( മധ്യമ, ദക്ഷിണ, വാമ) സ്വായത്തമായാൽ ഉദര പേശികളെ ഘടികാര ദിശയിലും എതിർദിശയിലും ചംക്രമണം ചെയ്യിക്കുന്നത് അഥവാ കറക്കുന്നത് പരിശീലിക്കിം ഇതിനെ നൗളി ചലനം എന്നു പറയുന്നു.
ഗുണങ്ങൾ
ഉദരത്തിലെ എല്ലാ രോഗങ്ങളെയും നീക്കുന്നു. ലൈoഗിക ശേഷി വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ വായു പിത്തം കഫം എന്നിവയുടെ ക്രമക്കേടുകൾ പരിഹരിക്കുന്നു. ദഹന വ്യവസ്ഥ., വിസർജന വ്യവസ്ഥ, ശ്വസന വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇല്ലാതാക്കുന്നു.
മുൻകരുതലുകൾ
ഉയർന്ന രക്തസമ്മർദ്ദം, അൾസർ, ഹെർണിയ, ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങൾ എന്നിവയുള്ളവർ ഈ ക്രിയ ചെയരുത്