Kundalini - 2

കുണ്ഡലിനി യോഗം 2

💥കുണ്ഡലിനീ യോഗപോലുള്ള, മഹർഷിമാരാൽ പ്രോക്തമായ ആധ്യാത്മിക സാധനകൾ ശരീരത്തെ ശക്തമാക്കി, മാനസ്സികവും, ശാരീരികവുമായ ആരോഗ്യാവസ്ഥ വർദ്ധിപ്പിയ്ക്കുന്നതിനും, കർമ്മഫലങ്ങളെ ഭസ്മീകരിച്ച് അതിജീവിച്ച്, ശരീരത്തേയും, മസ്തിഷ്ക്കത്തേയും, നാഡികളേയും സൂക്ഷ്മശരീരങ്ങളേയും ശീഘ്രഗതിയിൽ പരിണാമത്തിനു വിധേയമാക്കി പുനർജന്മങ്ങളുടെ എണ്ണം കുറച്ച് അതിവേഗം ബോധപ്രാപ്തിയിലേയ്ക്ക് എത്തിയ്ക്കുന്നതിനും സഹായിയ്ക്കുന്നു.

💥അതുപോലെ മൂലാധാരചക്രയെ ശക്തമാക്കികൊണ്ടുള്ള ശരിയായ ക്രിയാ – യോഗസാധനകൾ ബ്രഹ്മനാഡിയെ സജീവമാക്കാൻ സഹായിയ്ക്കുന്നതിനാൽ ഒരിയ്ക്കലും തെറ്റായ നാഡികളിൽ കുണ്ഡലിനീശക്തി ഉയരുകയില്ലയെന്നു ഉറപ്പുവരുത്തുന്നതിനും,
തെറ്റായ നാഡികളിൽ ശക്തി ചെലുത്തുന്ന കുണ്ഡലിനീശക്തിയെ ശാന്തമാക്കി ബ്രഹ്മനാഡിയിലൂടെ ഉയരാൻ സഹായിയ്ക്കുകയും ചെയ്യും ഗുരുമുഖത്തുനിന്നുള്ള സാധാനകൾ.

💥സർവ്വവും ശിവശക്തീ ഭാവങ്ങളാണ്. ശക്തി (കുണ്ഡലിനീ) കൂടുതൽ ഉണരുമ്പോൾ ബോധം അഥവാ ശിവവും ഉത്തേജിതമാകുന്നു എന്ന് ആചാര്യന്മാർ പറയുന്നു.

💥 പരിണാമ പുനർജന്മങ്ങളിലൂടെ നമ്മൾ മനുഷ്യരിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ വികസിതമായ ഭൗതീകശരീരവും, മസ്ഥിഷ്ക്കവും, നാഡികളും, ആന്തരികാവയവങ്ങളും, സൂക്ഷ്മശരീരങ്ങളും, ഷട്ചക്രകളും, അനേകം സൂക്ഷ്മനാഡികളും, സൂക്ഷ്മചക്രകളും ഉടലെടുക്കുന്നു.

💥അതിശക്തമായ സ്പന്ദന വേഗതയുള്ള കുണ്ഡലിനീ ശക്തിയ്ക്ക് സഞ്ചരിയ്ക്കാനായി സുഷ്മ്നയ്ക്കകതുള്ള വജ്രനാഡിയ്ക്കകത്തായി, അതിനും അകത്തുള്ള ചിത്രിണീ നാഡിയ്ക്കകത്തായി ബ്രഹ്മനാഡി രൂപമെടുക്കുന്നു എന്നാണ് സങ്കല്പം.

💥എല്ലാവരിലും കുണ്ഡലിനീ ശക്തിയുടെ സ്പന്ദനമുണ്ട്. എന്നാൽ
അതിശക്തമായ കുണ്ഡലിനീ ശക്തിയുടെ ഉയർച്ച, ഒഴുക്ക്, ബ്രഹ്മനാഡിയിൽ മാത്രമാണു ഉണ്ടാകേണ്ടത്. അങ്ങിനെ അതിശക്തമായ സ്പന്ദനമാർന്ന ഈ ശക്തി ബ്രഹ്മനാഡിയിൽ ഉണർന്നു ഷട് ചക്രകളിലൂടെ സൂക്ഷ്മനാ നാഡികളിലൂടെ മിതമായരൂപത്തിൽ ശരീരത്തിലും മസ്തിഷ്ക്കത്തിലും സൗഖ്യം പകർന്നു പടരുകയാണു വേണ്ടത്.

💥പ്രാണൻ ഇടതു വലതു നാസികകളുടെ സ്വരം (ശ്വാസം) അഥവാ കൂടുതൽ പ്രവർത്തനം അനുസരിച്ച് ഇഡപിംഗള നാഡികളിലൂടെ സഞ്ചരിയ്ക്കുകയാണ് ചെയ്യുന്നത്. ഇടതുനാസിക കൂടുതലായി തുറന്നിരിയ്ക്കുമ്പോൾ പ്രാണൻ ഇഡനാഡീയിൽ സഞ്ചരിയ്ക്കുകയും, വലതു നാസിക കൂടുതൽ തുറന്നിരിയ്ക്കുമ്പോൾ പ്രാണൻ പിംഗളനാഡിയിൽ സഞ്ചരിയ്ക്കുകയും ചെയ്യുന്നു.

💥 ആരോഗ്യവാനായ ഒരാളിൽ ഓരോ നസികയിലൂടെയും ഉള്ള ശ്വാസ ഗതി 180 മ്നിറ്റുവീതം പ്രവർത്തിയ്ക്കുകയും അതുകഴിഞ്ഞാൽ സ്വാഭാവികമായി മറ്റേ നാസിക കൂടുതലായി പ്രവർത്തിയ്ക്കുകയും ചെയ്യും.

💥 ഇങ്ങനെ സ്വരങ്ങൾ ഒന്നിൽ നിന്നും മറ്റേതിലേയ്ക്ക് മാറുന്ന ഇടവേളകളിൽ അല്പ്പനിമിഷം മാത്രമേ പ്രാണൻ സുഷ്മ്നയിൽ അഥവാ ബ്രഹ്മനാഡിയിൽ സഞ്ചരിയ്ക്കുന്നുള്ളു. പ്രാണൻ ബ്രഹ്മനാഡിയിൽ സ്ഥിരമായി ചലിയ്ക്കാതിരിയ്ക്കുന്നതുകൊണ്ട് ഈ നാഡി സാധാരണ വ്യക്തികളിൽ സജീവമല്ല.

💥ബഹുഭൂരിപക്ഷം ആളുകളിലും മൂലാധാര ചക്ര ശക്തികുറഞ്ഞൂം, പിംഗളനാഡി കൂടുതൽ സജീവമായും കാണപ്പെടുന്നു. അതുകൊണ്ട് ഏതെങ്കിലും കാരണവശാൽ കടുത്ത ഭയം,അമ്മയുടെ ഗർഭാവസ്ഥയിലെ ഭയം, മാനസ്സികപിരിമുറുക്കം, ചെറുപ്പത്തിൽ ഏല്ക്കേണ്ടിവൗന്ന ലൈംഗിക പീഡനം,മാതപിതാക്കളിൽ നിന്നും ഏല്ക്കേണ്ടിവരുന്ന കടുത്ത ശിക്ഷാ നടപടികൾ കുണ്ഡലിനീശക്തിയുടെ സ്പന്ദനം കൂടുകയാണെങ്കിൽ അതിനു ബ്രഹ്മനാഡിയിൽ ഉണരാൻ കഴിയാതെ വരികയും കൂടുതൽ സജീവമായ നാഡികളീൽ ശക്തിചെലുത്താൻ ഇടയാകുകയും ചെയ്യും.

💥അപ്പോൾ അതിശക്തമായ ഈ ഊർജ്ജം നേരിട്ടു മസ്തിഷ്ക്കത്തിലും, നാഡികളിലും, ആന്തരികാവയവങ്ങളിലും, പടരാൻ ഇടവരുന്നു. ഇത് മാനസ്സികശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകാം.

💥ശരിയായ സാധനകളാൽ ഇടതു വലതു മസ്തിഷ്ക്കം സമതുലിതമായി, ഇഡ, പിംഗള നാഡിയിലൂടെയുള്ള പ്രാണസഞ്ചാരം സജീവമായി, ബ്രഹ്മനാഡിയിലൂടെ പ്രാണസഞ്ചാരം സാദ്ധ്യമായി കുണ്ഡലിനീശക്തി ബ്രഹ്മനാഡിയിൽ ഉണർന്നു ബോധകേന്ദ്രങ്ങളായ ഷഡാധാരചക്രകളെ പടിപടിയായി ഊർജ്ജവല്ക്കരിച്ച് മസ്തിഷ്ക്ക കേന്ദ്രങ്ങളെ ഉണർത്തി ബോധ പ്രാപ്തിയിലേയ്ക്ക് സാധകനെ നയിയ്ക്കുകയാണു ചെയ്യുന്നത്.

💥കുണ്ഡലിനി യോഗ പരിശീലിക്കുന്നവർ കഠിന പത്യങ്ങൾ പാലിക്കേണ്ടതാണ്.

💥യമ നിയമങ്ങൾ കൃത്യമായി പാലിക്കണം. ആഹാര വിഹാരങ്ങളിലും നിയന്ത്രണം കൊണ്ടുവരണം. അമിത സംഭാഷണങ്ങളിൽ ഏർപ്പെടാൻ പാടില്ല, വാഗ്‌വാദങ്ങളിലും

💥ബ്രഹ്മ മുഹൂർത്തം പരിശീലനത്തിനായി തിരഞ്ഞെടുക്കണം. സ്വതിക ആഹാരം മാത്രമേ കഴിക്കാവൂ.

💥പരിശീലന ഘട്ടങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ആചാര്യന്മാരുമായി പങ്കുവെക്കണം.

💥മാനസിക സമ്മർധത്തോടെ പരിശീലനം പാടില്ല. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകണം.

💥 ആസന പ്രണയമങ്ങൾക്കു ശേഷം പരിശീലനം ആരംഭിക്കുന്നതാണ് നല്ലതു

💥വടക്കു ദിക്കിലേക്ക് തിരിഞ്ഞിരുന്നു പരിശീലിക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു എന്ന് ഗുരുക്കന്മാർ പറയുന്നു

💥സാധകർ നേരത്തെ കിടന്നു വളരെ നേരത്തെ ഉണരേണ്ടതാണ്. അസ്തമാന ശേഷം ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലതു.

💥കടുത്ത മാനസ്സികരോഗമുള്ളവർ, ഉയർന്നരക്തസമ്മർദ്ദം, പ്രമേഹം, ഹ്ര്യദയതകരാറുകൾ, കാൻസർ തൂടങ്ങിയ രോഗാവസ്ഥയുള്ളവർ കുണ്ഡലിനിയോഗപോലുള്ള ഉയർന്ന യോഗസാധനകൾ ചെയ്യുന്നത് നല്ലതല്ല. ഇത് ഒരുപക്ഷെ രോഗാവസ്ഥ വർദ്ധിയ്ക്കാൻ ഇടവരുത്തിയേക്കാം. ഏതൊരാളും ഒരു വിദഗ്ദനായ ഒരു ഗുരുവിന്റെ മേൽനോട്ടത്തിൽ പരിശീലിയ്ക്കുന്നതാണു ഉത്തമം.