Gallbladder Stone

എന്താണ് പിത്താശയകല്ല്..?

പിത്തസഞ്ചിയില്‍(Gall bladder) രൂപം കൊള്ളുന്ന കല്ലുകളെയാണ് പിത്താശയ കല്ലുകള്‍ ( Cholelithiasis/Gallstones) എന്ന്‍ പറയുന്നത്. പിത്തസഞ്ചിയിലെ പിത്തരസം കട്ടിയായി ക്രമേണ ചെറിയ കല്ലുകളുടെ രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. കൊളസ്ട്രോള്‍, ബിലിറുബിന്‍, പിത്തരസത്തിലെ ലവണങ്ങള്‍ എന്നിവയാണ് പിത്താശായ കല്ലില്‍ അടങ്ങിയിയിക്കുന്നത്. ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അല്ലെങ്കില്‍ ബിലിറുബിന്‍ പിത്തത്തില്‍ കാണുകയും അത് ദൃഡീകരിച്ച് ചെറിയ കല്ലുകള്‍ ആയി മാറുകയും ചെയ്യുന്നു.

#എന്താണ്_പിത്തസഞ്ചി..?

കരളിന്‍റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന പിയര്‍ പഴത്തിന്‍റെ ആകൃതിയില്‍ ഏകദേശം 4-5 ഇഞ്ച്‌ വലിപ്പമുള്ള ഒരു ചെറിയ സഞ്ചി രൂപത്തില്‍ ഉള്ള അവയവം ആണ് പിത്താശയം. ദഹന സംവിധാനത്തിനായി ഇത് വളരെ പ്രാധാന്യം ഉള്ളതാണ്. ദഹനരസം ആയ പിത്തരസത്തെ പിത്തനാളിയിലൂടെ ചെറുകുടലിലേക്ക് എത്തിക്കുന്നു. പിത്തരസം കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്‍റെ ദഹനത്തിനു സഹായിക്കുന്നു. പിത്തരസം എന്നത് മഞ്ഞയും പച്ചയും കലര്‍ന്ന നിറമുള്ള ഒരു ദ്രാവകം ആണ്., ഇത് കരള്‍ നിര്‍മ്മിക്കുകയും പിന്നീട് സൂക്ഷിക്കുകയും, പിത്തസഞ്ചിയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. നമ്മള്‍ ഭക്ഷണം കഴിച്ചതിന് ശേഷം ദഹന പ്രക്രിയക്ക് വേണ്ടി പിത്താശയത്തില്‍ നിന്നും പിത്തരസം ചെറുകുടലിലേക്ക് എത്തുന്നു.

#പിത്താശായ_കല്ലുൾ_ഉണ്ടാകാനുള്ള_കാരണങ്ങൾ_എന്തൊക്കെയാണ്..?

പിത്തരസം ഉണ്ടാക്കുന്ന വസ്തുക്കളില്‍ അസന്തുലിതാവസ്ഥ വരുന്നതാണ് പിത്താശായ കല്ലുകള്‍ ഉണ്ടാകാനുള്ള കാരണം.

ഉദാഹരണം –

* പിത്തരസത്തില്‍ ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ കാണപ്പെടുക.
* ബിലിറുബിന്‍റെ അളവ് വളരെ കുറഞ്ഞ് കാണപ്പെടുക.
* പിത്തരസ ലവണങ്ങള്‍ കുറയുന്നത്
എന്നീ കാരണങ്ങള്‍ പിത്താശയ കല്ലിന് കാരണങ്ങളാവുന്നു.

പിത്താശയകല്ല് രൂപപ്പെടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മറ്റു ചില ഘടകങ്ങള്‍ :-

* അമിതവണ്ണം
* സ്ത്രീകളില്‍ കൂടുതലായി കാണുന്നു
* ഭക്ഷണത്തില്‍ കുറഞ്ഞ ഫൈബറും കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നവരില്‍
* വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ശരീര ഭാരം കുറയുന്നവരില്‍
* പ്രമേഹരോഗം
* പാരമ്പര്യമായി ഇത്തരത്തില്‍ ഉള്ള രോഗം ഉള്ള ആളുകളില്‍
* ഗര്‍ഭിണികള്‍
* സീറോസിസ് രോഗികള്‍
* കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനു മരുന്ന്‍ കഴിക്കുന്നവരില്‍
* ഉയര്‍ന്ന ഈസ്ട്രോജെന്‍ അളവിന് മരുന്ന്‍ കഴിക്കുന്നവരില്‍

#പിത്താശയകല്ലുകൾ_എത്രതരം…?

പിത്താശയ കല്ലുകള്‍ രൂപപ്പെടാനുള്ള കാരണങ്ങളെ ആശ്രയിച്ച് അതിന്‍റെ നിറത്തിലും, കാഠിന്യത്തിലും, ആകൃതിക്കും വ്യത്യാസം ഉണ്ടാകും.

1. Yellowish Green Cholesterol Gallstones
മഞ്ഞ കലർന്ന പച്ചനിറത്തിൽ കല്ല്

കരള്‍ നിര്‍മ്മിക്കുന്ന കൊളസ്ട്രോള്‍ അമിതം ആവുകയും, ആ കൊളസ്ട്രോള്‍ കട്ടിയാവുകയും ചെയ്യുമ്പോള്‍ ഇത്തരത്തില്‍ ഉള്ള കല്ലുകള്‍ ഉണ്ടാവുന്നു. ഈ കല്ലുകള്‍ക്ക് മഞ്ഞ കലര്‍ന്ന പച്ച നിറം ആണ്. ഈ കല്ലുകളെ കൊളസ്ട്രോള്‍ പിത്താശയകല്ലുകള്‍ എന്നും വിളിക്കുന്നു. കരളില്‍ അമിതമായി ഉണ്ടാകുന്ന കൊളസ്ട്രോള്‍ പിത്തസഞ്ചിക്ക് പൂര്‍ണ്ണമായും ഉപയോഗിക്കാനാവില്ല.

2. Dark Brown or Black Pigment Bilirubin Gallstones
ഇരുണ്ട തവിട്ടു നിറത്തിൽ കല്ല്

കരള്‍ നിര്‍മ്മിക്കുന്ന ബിലിറുബിന്‍റെ അളവ് അമിതമാവുന്നത് മൂലം ഉണ്ടാകുന്ന കട്ടിയുള്ള കല്ലുകള്‍ ആണ് ഇവ. ഈ കല്ലുകളെ Pigment Gallstones അഥവാ Bilirubin Gallstones എന്ന്‍ പറയുന്നു.

3. Gallstones Due to Concentrated Bile Juice

ചില സമയങ്ങളില്‍ പിത്താശയ സഞ്ചി ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ പിത്തരസം അടിഞ്ഞുകൂടുകയും തന്മൂലം പിത്താശയകല്ലായി രൂപം പ്രാപിക്കുകയും ചെയ്യുന്നു.

#പിത്താശയകല്ലിന്റെ_ലക്ഷണങ്ങള്‍ എന്തൊക്കെയാണ്…?

സാധാരണയായി 80% രോഗികളിളിലും യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നാണ് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് ഏതെങ്കിലും ആവശ്യത്തിനായി സ്കാനിംഗ് എടുക്കുന്ന അവസരങ്ങളില്‍ ആവാം പിത്താശയകല്ല് ശ്രദ്ധയില്‍ പെടുന്നത്. ഇത്തരത്തില്‍ ഉള്ളവയെ Silent Gallstones
[നിശബ്ദ പിത്താശയകല്ല് ]എന്ന്‍ വിളിക്കുന്നു.

പിത്താശയകല്ലിന്‍റെ സാധാരണ ലക്ഷണങ്ങള്‍

* ഓക്കാനം
* വയര്‍ വീര്‍ത്തിരിക്കുക
* ചര്‍ദ്ദി
* വയറിളക്കം
* ഇരുണ്ട നിറത്തില്‍ ഉള്ള മൂത്രം
* മലത്തിന് കളിമണ്ണിന്‍റെ നിറം
* കൊഴുപ്പ് കലര്‍ന്ന ഭക്ഷണം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ കഴിച്ചതിന് ശേഷം പിത്താശയത്തിന്‍റെ ഭാഗത്ത് 3-4 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വേദന അനുഭവപ്പെടാന്‍ സാധ്യത ഉണ്ട്. ഇത് പിത്താശയകല്ലിന്‍റെ വളരെ വ്യക്തമായ ഒരു ലക്ഷണം ആണ്.

പിത്താശയകല്ലുകള്‍ നിര്‍ണ്ണയിക്കാനായി എന്തൊക്കെ ടെസ്റ്റുകള്‍ ലഭ്യമാണ്..?

* Ultrasound For Gallstones
* CT Scan of Abdomen
* Gallbladder Radionuclide Scan
* Blood Tests For Liver Function and Bilirubin Amount
* ERCP (Endoscopic Retrograde Cholangiopancreatography)
* MRC (Magnetic Resonance Cholangiopancreatography)
* Hepatobiliary (HIDA) Scan

പിത്താശായകല്ല്‌ മൂലം വരാന്‍ സാധ്യതയുള്ള സങ്കീര്‍ണ്ണതകള്‍ എന്തൊക്കെയാണ്..?

* പിത്താശയത്തിന് വരുന്ന നീര്‍ക്കെട്ട്
* പിത്തനാളിയില്‍ ഉണ്ടാകുന്ന തടസ്സം
* പിത്തനാളിയില്‍ നിന്നും പാന്‍ക്രിയാസിലേക്ക് വരുന്ന നാളിയിലെ തടസ്സം
* പിത്താശയ കാന്‍സര്‍

പിത്താശയകല്ല് പ്രതിരോധിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം…?

* കൃത്യസമയത്ത് ആഹാരം കഴിക്കുക.
* ശരീരഭാരം വളരെ സാവധാനം മാത്രം കുറക്കാന്‍ ശ്രമിക്കുക.
* വളരെ വേഗത്തില്‍ ശരീരഭാരം കുറക്കുന്നത്, പിത്താശയകല്ല് ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
* കൃത്യമായ ശരീരഭാരം നിലനിര്‍ത്തുക.
* അമിതവണ്ണം, അമിതഭാരം, തെറ്റായ ജീവിതശൈലി, സമയം തെറ്റിയുള്ള ഭക്ഷണരീതി, വ്യായാമക്കുറവ് എന്നിവയെല്ലാം പിത്താശയകല്ല് ഉണ്ടാകാന്‍ കാരണം ആവുന്നു. അതുകൊണ്ട് ശരീരത്തിന് അനുസരിച്ചുള്ള ഭാരം എന്നും നിലനിര്‍ത്തുന്നത് നല്ലതാണ്.

#പാരമ്പര്യ_ചികിത്സാ
ഔഷധ വിധി
1◆നീർമാതള തൊലി കല്ലൂർവഞ്ചി ചുക്ക് ഞെരിഞ്ഞിൽ . ഇവ അമ്പത് ഗ്രാം വീതം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നായി കുറുക്കണം [250 മില്ലി ] ഇളംചൂടിൽ ദിവസവും കാലത്തും രാത്രിയും 50 മില്ലി വീതം ശുദ്ധി ചെയ്ത ചവർ ക്കാരം അര ടീസ്പൂൺ ചേർത്ത് തുടർച്ചയായി 21 ദിവസം സേവിക്കണം പിത്താശയകല്ല് ശമിക്കും

🔴 ചവർക്കാരം ശുദ്ധീകരിക്കാൻ ഉണങ്ങല്ലരി കാടി വെള്ളത്തിൽ അരച്ചെടുത്ത ശേഷം ചവർക്കാരമിട്ട് വെയിലത്ത് വെക്കണം ഉണങ്ങിയ ശേഷം ഉപയോഗിക്കാം

2◆വേഴൻ പുല്ല് കുശവേര് ആറ്റുദർഭ വേര് കരിമ്പിൻ വേര് ഇവ നന്നായി ചതച്ച് ശീത കഷായമാക്കി അതിരാവിലെയും വൈകുന്നേരം നാലര മണിക്കും തുടർച്ചയായി 21 ദിവസം കഴിക്കണം

3◆കണ്ടകാരിചുണ്ട വേര് ചെറൂള സമൂലം ഇവ അമ്പത് ഗ്രാം വീതം എടുത്ത് 400 മില്ലി വെള്ളത്തിൽ കഷായം വെച്ച് നുറ് മില്ലിയാക്കി കുറുക്കണം രാവിലെ പത്തുമണിക്കും വൈകുന്നേരം 5 മണിക്ക് 50 മില്ലി വീതം കഴിക്കണം ചുരുങ്ങിയത് ഒരു മാസം തുടരുക

4◆നീർമാതളം വേരിൽ മേൽ തൊലി മുരിങ്ങ വേരിലെ തൊലി കൊഴിഞ്ഞിലിന്റെ ഇല ഇവ അമ്പത് ഗ്രാം വീതം എടുത്ത് 600 മില്ലി വെള്ളത്തിൽ കഷായം വെച്ച് 150 മില്ലിയാക്കണം അതി രാവിലെ വൈകുന്നേരം അഞ്ച് മണിക്കും 75 മിലി വീതം രണ്ട് ഗ്രാം ഇന്തുപ്പും അര ടീസ്പൂൺ കായവും ചേർത്ത് തുടർച്ചയായി ഒരു മാസം സേവിക്കുന്നത് പിത്താശയ കല്ലിന് ഫലപ്രദമാണ്

5◆കൊഴിഞ്ഞിൽ ഇലനീര് 60 മില്ലി വീതം പതിവായി രാവിലെ സേവിക്കുക പിന്നീട് കൊഴിഞ്ഞിൽ ഇലഒരു പിടിയും അമ്പത് ഗ്രാം മുതിരയും ഇട്ടു തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ കുടിക്കണം. ഒരു മാസം തുടരുക പിത്താശയകല്ല് ഇല്ലാതാകും ഈ വെള്ളം ദാഹിക്കുമ്പോൾ കുടിച്ചാൽ പിത്താശയ കല്ല് രണ്ടാമത് വരില്ല

6◆പൊന്നാം കണ്ണിയുടെ [ പൊന്നങ്ങാണി ]സ്വരസം 30 മില്ലി അതിരാവിലെ വൈകുന്നേരം നാലരമണിക്ക് പതിവായി ഒരു മാസം കഴിക്കുക

7◆ പൊന്നങ്ങാണി സമൂലം കഷായം വെച്ച് 50 മില്ലി വീതം അതിരാവിലെ വൈകുന്നേരം നാലരമണിക്ക് ഒരു മാസം സേവിക്കണം

8◆കൊഴിഞ്ഞിലിന്‍റെ ഇലയുടെ നീര് 30 മില്ലി ഒരു ടീസ്പൂൺ തേന്‍ ചേര്‍ത്ത് അതിരാവിലെ വൈകീട്ട് നാലര മണിക്കും മുടങ്ങാതെ ഒരു മാസം കഴിച്ചാല്‍ പിത്താശയക്കല്ലുകള്‍ പോകും.

9◆പ്രത്യേക ഔഷധ പ്രയോഗം

🍎🍎🍎🍎🍎🍎
തുടർച്ചയായിഅഞ്ചു ദിവസം ആറ്ആപ്പിള്‍ വീതം കഴിക്കുക.

ഒന്നിച്ച് കഴിക്കാൻ പ്രയാസമെങ്കിൽ അതിരാവിലെ 3 എണ്ണം വൈകീട്ട് നാലരമണിക്ക് 3 എണ്ണം അല്ലെങ്കിൽ
ഒരു ലിറ്റര്‍ ആപ്പിള്‍ ജ്യൂസ്‌ ഒരു ദിവസം കുടിച്ചാലും
മതി. [ തുടർച്ചയായി അഞ്ച് ദിവസം കുടിക്കണം] ആപ്പിൾ തോൽ കളയണം

ആറാം ദിവസം:
ആറാം ദിവസം അത്താഴം കഴിക്കരുത്

വൈകിട്ട് 6 മണിക്ക് ഒരു ടീ സ്പൂണ്‍ EPSOM SALT ( എപ് സം സാൾട്ട്) ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.

രാത്രി 8 മണിക്ക് വീണ്ടും ഒരു ടീ സ്പൂണ്‍ EPSOM SALT ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക

രാത്രി 10 മണിക്ക് അര ഗ്ലാസ്‌ ചെറു നാരങ്ങാനീര് അര ഗ്ലാസ് ശുദ്ധമായ എള്ളെണ്ണ ചേര്‍ത്ത് കുടിക്കുക. എള്ളെണ്ണയ്ക്ക് പകരം ഒലിവെണ്ണയും ഉപയോഗിക്കാം.

പിറ്റേന്ന് രാവിലെ വിസര്‍ജ്ജനം ചെയ്യപ്പെടുന്ന മലത്തില്‍ പച്ച നിറമുള്ള കല്ലുകള്‍ കാണാന്‍ സാധിക്കും. മലത്തില്‍ കൂടി പച്ചക്കല്ലുകള്‍ [പിത്താശയകല്ലുകൾ] പുറത്തു വരും

ധാരാളം മനുഷ്യർക്ക് പ്രയോജനം കിട്ടിയിട്ടുള്ള പ്രയോഗമാകുന്നു ഇത് വളരെ വളരെ ഉപകാരപ്രദം

ഭക്ഷണ രീതി
ധാരാളം വെള്ളം കുടിക്കണം ഞ്ഞെരിഞ്ഞിൽ രാമച്ചം കലൂർ വഞ്ചി മുതിര വെന്ത വെള്ളം നന്നായി കുടിക്കണം പഴം പച്ചക്കറി ഇലക്കറികൾ നന്നായി കഴിക്കണം വ്യായാമം യോഗ ചെയ്യണം