Vathayanasanam

വാതായനാസനം

ആസന വിധി
1- ദണ്ഡാസനത്തിൽ ഇരിക്കുക
2- ഇടത് കാൽ മടക്കി ഇടത് കാൽപാദം വലത് തുടയുടെ മുകളിൽ വെക്കുക
3- സാവധാനം വലത് കാൽ മടക്കി കാൽപ്പദം നിലത്ത് പതിക്കുക
4- പിന്നീട് കൈകൾ അരക്കെട്ടിന് സമീപം വെച്ച് പതുക്കെ എഴുന്നേൽക്കുക
5- ഇടത് കാൽമുട്ട് നിലത്തും വലത് കാൽപാദം നിലത്തമർത്തി വലത് കാൽ സമ കോണായിട്ടും വരണം
6- പിന്നീട് ഇടത് കൈ നെഞ്ചിന് നേരെ നീട്ടി അതിന് മുകളിൽ വലത് കൈവെക്കുക
7- എന്നിട്ട് രണ്ട് കൈമുട്ടും മടക്കി കൈകൾ പിണഞ്ഞ് പിടിക്കുക.. ഗരുഡാസനം ചെയ്യുന്ന പോലെ മുഖത്തിന് നേരെ കൊണ്ടുവരിക
8- അരക്കെട്ട് തള്ളിപോകാതെ നട്ടെല്ല് വലിച്ച് നിവർത്തുക
9- അല്പനേരം സ്ഥിതിയിൽ തുടർന്നതിന് ശേഷം കൈകാലുകൾ സ്വതന്ത്രമാക്കുക
10- ശേഷം മറുവശത്തും ചെയ്യുക

കുറിപ്പ്:- നിന്നിട്ട് ഒരുകാൽ മടക്കി അടുത്ത കാലിന്റെ തുടയിൽ വെച്ച ശേഷം പൂർണ്ണ സ്ഥിതിയിലേക്ക് വരാവുന്നതാണ്. പൂർണ്ണ സ്ഥിതിയിൽ കൈകൾ തൊഴുതു പിടിച്ചും ചെയ്യാം.
കാൽമുട്ട് വേദന, നടുവേദന, കഠിനമായ ക്ഷീണം, തലകറക്കം ഉള്ളവർ ഈ ആസനം ഒഴിവാക്കണം

ഗുണം: അരക്കെട്ട് , തുടകൾ, കാൽമുട്ട്, കാൽക്കുഴ എന്നിവക്ക് നല്ലതാണ്.. നട്ടെല്ലിനും തോളിനും നല്ല വലിച്ചിൽ ലഭിക്കും, കൈകൾക്ക് നല്ല വഴക്കമുണ്ടാകും, ഏകാഗ്രത വർദ്ധിക്കും, സ്വാധിഷ്ഠാന ചക്രത്തിന് ഉണർവ്വ് ലഭിക്കുന്നത് കൊണ്ട് ജനനേന്ദ്രിയ വ്യൂഹങ്ങൾക്ക് നല്ലതാണ്