Sudhamam, North Paravur, Ernakulam, Kerala

യോഗ ചികിത്സ

വയർ കുറയ്ക്കാം

വയർ ചാടാതിരിക്കാനും, ചാടിയ വയർ ഇല്ലാതാക്കാനും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങൾ

ഇന്നത്തെ സ്ത്രീകളുടെ പേടിസ്വപ്നമാണ്‌ വയർ ചാടുന്നത്‌. സ്ലിംബ്യൂട്ടി ആവുക എന്നതാണ്‌ ഇന്നത്തെ കാലത്തെ സ്ത്രീ സൗന്ദര്യസങ്കല്പം. അതിന്‌ അരക്കെട്ട്‌ വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. അരക്കെട്ടിന്റെ അളവ്‌ പെണ്ണുങ്ങളുടെ സൌന്ദര്യത്തെ നിശ്ചയിക്കുന്ന പ്രധാന അളവുകോലാണ്‌. ചാടിക്കിടക്കുന്ന വയർ ശരീരത്തിന്റെ ആകാരഭംഗിയെ നഷ്ടപ്പെടുത്തുന്നതാണ്‌. ഒതുങ്ങിയ വയർ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്‌.

പലരിലും കൊഴുപ്പ്‌ കൂടുതലായി അടിയുമ്പോൾ വയർ മുന്നിലേക്ക്‌ ചാടി വരും. ഇതൊരു സൌന്ദര്യ പ്രശ്നം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിനുതന്നെ ദോഷകരമാണ്‌.

നമ്മുടെ ശരീരത്തിൽ കൊഴുപ്പ്‌ രണ്ടു തരത്തിൽ അടിഞ്ഞുകൂടുന്നു.

  1. ചർമ്മത്തിനുതാഴെ – സാധാരണനിലയിലുള്ള കൊഴുപ്പ്‌ സംഭരണമാണ്‌ സബ്ക്യൂട്ടേനിയസ്‌ ഫാറ്റ്‌. ഇത്‌ പ്രധാനമായും വയർ, തുടകൾ, നിതംബം എന്നിവിടങ്ങളിലെ കൊഴുപ്പ്‌ ചർമ്മത്തിനടിയിൽ ഉള്ളതാണ്‌.
  2. ശരീരത്തിനകത്ത്‌ – വിസറൽ ഫാറ്റ്‌ എന്നറിയപ്പെടുന്ന ഈ ഫാറ്റ്‌ പ്രധാനമായും നെഞ്ച്‌, ശ്വാസകോശം, കരൾ, ദഹനേന്ദ്രിയം എന്നീ അവയവങ്ങൾക്കു ചുറ്റുമാണ്‌ കാണപ്പെടുന്നത്‌.

ശരീരത്തിനകത്തുള്ള വിസറൽ ഫാറ്റ്‌ പുറമെനിന്നു നോക്കിയാൽ കാണാൻ പറ്റില്ല. പുറമെ കാണുന്ന കൊഴുപ്പിനേക്കാളും അപകടകാരി ഉള്ളിൽ മറഞ്ഞുകിടക്കുന്ന കൊഴുപ്പാണ്‌. വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ്‌ അഡിപ്പോസൈറ്റുകളിലാണ്‌ നിറയുന്നത്‌. പരിധിയിൽ കൂടുതലാകുമ്പോൾ ഇവയുടെ സ്വാഭാവം മാറും.

കൊഴുപ്പ്‌ കോശങ്ങൾ ഒരു അവയവം പോലെ പ്രവർത്തിച്ച്‌ പല ഹോർമോണുകളും രാസ വസ്തുക്കളും ഉല്പാദിപ്പിക്കും. ഇത്‌ ശരീരത്തിന്‌ ദോഷമാണ്‌.

അരക്കെട്ടിന്റെ അളവ്‌ 90 സെന്റി മീറ്ററിൽ കൂടുതലാണെങ്കിൽ കൊഴുപ്പ്‌ കൂടുതലായി അടിയുന്നു എന്നാണ്‌ നാം മനസിലാക്കേണ്ടത്‌.

അടിവസ്ത്രത്തിന്റെ അളവ്‌ 90 സെ.മീറ്ററിൽ കൂടുതലുണ്ടെങ്കിൽ ഓർക്കുക നിങ്ങളുടെ തടി കുറയ്ക്കേണ്ട സമയമായി.

ജനിതകപരമായ കാര്യങ്ങളാലും, തെറ്റായ രീതിയിലുള്ള ഭക്ഷണശീലങ്ങളാലും, കൊഴുപ്പുള്ള ആഹാരങ്ങൾ കഴിക്കുകയും ശരീരം ഇളകാതെയിരിക്കുകുയും ചെയ്യുകയാണെങ്കിലും ശരീരത്തിൽ കൊഴുപ്പടിയുകയും അത് കുടവയറായി രൂപപ്പെടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ദൃഢനിശ്ചയം ചെയ്യുക
    ഇത് ഒരു ദിവസം കൊണ്ടോ, ഒരാഴ്ച കൊണ്ടോ നീക്കണമെന്ന് വിചാരിച്ചാല് നടക്കില്ല. നമുക്ക് ഒരു ഉറച്ച ഒരു തീരുമാനം വേണം. ജീവിതരീതികളിൽ ഉള്ള മാറ്റം. നല്ലശീലങ്ങൾ, നല്ല ചിട്ടകൾ ഇവ വയറ്റിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൊഴുപ്പിനെ കളയും.
  2. വ്യായാമം ശീലമാക്കുക
    വ്യായാമത്തിലൂടെ അമിതമായ കലോറി ചെലവഴിക്കാനും കൊഴുപ്പിനെ കത്തിച്ചുകളയാനും സാധിക്കുന്നു. നടത്തം, ശ്വസന വ്യായാമങ്ങള്, ജോഗിങ്ങ്, ഓട്ടം, സൈക്ളിംങ്ങ്, നീന്തല്, സ്ക്വാറ്റ് എന്നിവയും നല്ലതാണ്.
  3. വയറിലെ കൊഴുപ്പ് കളയാൻ ആബ് ക്രഞ്ചസ് വളരെ നല്ലതാണ്. ഉറച്ച പ്രതലത്തില് മലർന്നു കിടന്നു പാദം തറയില് ഉറപ്പിച്ച് മുട്ട് മടക്കിവെക്കുക. കിടന്നിടത്തു നിന്നു തല മുകളിലേക്ക് സാവധാനം ഉയര്ത്താന് ശ്രമിക്കുക. ഇതിനുശേഷം മുതുകുവരെ വളച്ച് ഉയര്ന്നു വരാന് ശ്രമിക്കാം അല്പ്പസമയം ഉയര്ന്നുനിന്നശേഷം പതുക്കെ താഴ്ന്നു വരിക. സ്ഥിരമായി ചെയ്യണം.
  4. നല്ല ഭക്ഷണവും ധാരാളം വെള്ളവും കുടിക്കുക പട്ടിണികിടന്ന് തടി കുറയ്ക്കാന് നോക്കിയാല് തടി കുറയുകയുമില്ല, ഇത് പല ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാവുകയും ചെയ്യുന്നു.
  5. പോഷകപ്രദമായ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക. ഭക്ഷണത്തില് തവിടുകളയാത്ത അരി, ഗോതന്പ്, റാഗി , പഴങ്ങള്, പച്ചക്കറി, ഇലക്കറികൾ എന്നിവ ഉള്പ്പെടുത്തണം. നിത്യവും 10 ഗ്ളാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനു അര മണിക്കൂർ മുൻപ് ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കും.
  6. വിശപ്പ് തോന്നിയാൽ ആദ്യം വെള്ളം കുടിക്കുക. വിശപ്പ് മറിയില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുക. വിശപ്പ് പലപ്പോഴും ഒരു തോന്നലാണ് ശീലത്തിൽ നിന്നുണ്ടായ ഒരു തോന്നൽ.
  7. ഒരു സാദാരണ മനുഷ്യന് ഒരു ദിവസം 1000 മുതൽ 1200 കലോറി ഊർജ്ജം ആണ് ആവശ്യം. നാം ഒരുനേരം കഴിക്കുന്ന ഭക്ഷണത്തിൽ ഒരു പക്ഷെ ഇതിലും കൂടുതൽ ഊർജ്ജം ലഭ്യമാണ്. അതിനാൽ വിശപ്പ് തോന്നാലല്ല എന്ന് ഉറപ്പാക്കുക
  8. കലോറി കണക്കാകുക
    ഓഫീസ് ജോലി ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് 1500 നും 1800 നും ഇടയിൽ കലോറി ഊർജ്ജം മതിയാകും. ഇതുകിട്ടാന് ഒരുപാട് ആഹാരം കഴിക്കേണ്ട ആവശ്യമില്ല. ഇടനേരത്ത് ഫ്രൂട്ട്സ് ആണ് നല്ലത്. രാത്രിയിൽ അമിത ഭക്ഷണം പാടില്ല. വളരെ ഇരുട്ടി ഭക്ഷണം കഴിക്കാതിരിക്കുക. സാധിച്ചാൽ 6 മണിക്ക് ശേഷം വേവിച്ച ഭക്ഷണം ഒഴിവാക്കുക. 
    ഉച്ചക്ക് ശേഷം വേവിച്ച ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതും ഉത്തമമാണ്
  9. ബേക്കറി പലഹാരങ്ങള്, ഫാസ്റ്റ്ഫുഡുകള് എന്നിവ ഒഴിവാക്കുക. കോള പോലുള്ള സോഫ്റ്റ് ഡ്രിങ്കുകൾ
  10. ടിൻ ഫുഡ്‌സ്, ചിപ്സ് ഇവ പൂർണമായും ഒഴിവാക്കുക.
  11. മാംസ്യാഹാരം പൂർണമായി ഉപേക്ഷിക്കുക. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തുക.
  12. ഭക്ഷണത്തിനു മുൻപ് സലാഡ്‌സ് കഴിക്കുക, അതിനുശേഷംമാത്രം ഭക്ഷണം കഴിക്കുക
  13. ഭക്ഷണം ചവച്ചരച്ചു കഴിക്കുക.
  14. കുറഞ്ഞത് 20ൽ അധികം തവണ ഭക്ഷണം ചാവച്ചരക്കുകയാണേൽ ഒരുമാസംകൊണ്ട് ഒരു കിലോ ഒരു വ്യായാമവും കൂടാതെ കുറയും.
  15. സംസ്ക്കരിച്ച ഭക്ഷണവും മധുരപാനീയങ്ങളും ഒഴിവാക്കുക. മൈദ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക
  16. ടി. വി കാണുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുക ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ട് ടി.വി കാണുന്നത് ഒഴിവാക്കുക. ഇത് ശരീരത്തെ വളരെ ദോഷകരമായി ബാധിക്കും.
  17. 15. ടെൻഷൻ കുറക്കുക ടെൻഷൻ ഭക്ഷണ ശീലം വർധിപ്പിക്കുന്നു. ടെൻഷന്‌ മാറ്റാന്‌ ശവസാന, പ്രാണായാമ മാർഗ്ഗങ്ങൾ സ്വീകരിക്കുക.
  18. 16. ഉറക്കം ടെൻഷൻ കുറയ്ക്കുന്നതിന്‌ സഹായിക്കുന്നു. ദിവസവും 6-8 മണിക്കൂർ ഉറങ്ങണം. യോഗ ശീലമാക്കുന്നത്‌ നല്ല ഉറക്കം കിട്ടാൻ സഹായകം ആണ്.
  19. 17. ആരോടും അനാവശ്യമായി ദേശ്യപ്പെടില്ല എന്നുറപ്പാക്കുക. ക്ഷമ ശീലമാക്കുക.
  20. 18. താൻ ഒറ്റക്കാണ്, ആരും സഹായത്തിനില്ല എന്ന തോന്നലും ഒഴിവാക്കുക. ഏകാന്തതയും, ഇൻസെക്യൂരിറ്റിയും തടി വർധിപ്പിക്കും.
  21. 19. തനിക്ക് അമിത തടി ഉണ്ട് എന്ന മനസ്സിന്റെ ചിന്തയെ നിയന്ത്രിക്കുക. താൻ സുന്ദരിയും ആരോഗ്യവതിയും ആണ് എന്ന് ചിന്തിക്കുക. ചിന്തകൾക്ക് നമ്മെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്.
  22. 20. യോഗ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കുക

യോഗ:

1. സൂര്യനമസ്കാരം നിത്യം ചെയ്യുക. പരിശീലനം വർധിപ്പിച്ചു 25 മുതൽ 30 ആവർത്തി വരെ നിത്യം ചെയ്യുക

2. ദ്വാദശിയുടെ പരിശീലനം അരക്കെട്ട്, തുട, ഉദരം, നിതംബം ഈ ഭാഗത്തെ കൊഴുപ്പിനെ പെട്ടന്ന് ഇല്ലാതാക്കും

3. ആസനങ്ങൾ - അർദ്ധ കടി ചക്രാസൻ, ത്രികോണം, പാർശ്വകോണം, പരിവൃത ത്രികോണം, ഉഷ്‌ട്രം, പശ്ചിമോത്താനം, വക്രം, ധനുരം, ഭുജംഗം, ശലഭം, മെരുദണ്ഡം, ഊർദ്വപ്രസാരിതപാദം, പാവനമുക്തം, ജടര പരിവർത്തനാസനം ഇവ നല്ലതാണു.

4. സാദിക്കുന്നവർ ധനുരം, ഹംസം, മയൂരം, ചക്രം ഇവ ചെയ്യുക. പെട്ടന്ന് ഫലം കിട്ടും.

5. സൂര്യനുലോമ വിലോമ നിത്യം 4 നേരം ഭക്ഷണത്തിനു മുൻപ് 21 ആവർത്തി ചെയ്യുക.

6. രാവിലെയും വൈകിട്ടും നാടിശുദ്ധി 9 ആവർത്തി ചെയ്യുക

7. കിടക്കുന്നതിനു മുൻപ് 21 ആവർത്തി മ-കാരം ഉച്ചരിക്കുക

8. എല്ലാ ദിവസവും അൽപനേരം ധ്യാനിക്കുക.

9. ക്രിയ- ജല ധൗതി ആഴ്ചയിൽ ഒരിക്കൽ ചെയ്യുക, വസതി മാസത്തിൽ 2 തവണയും

10. ആഴ്ചയിൽ ഒരിക്കൽ ജലനേതി ചെയ്യുക.

അമിതവണ്ണവും, ബെല്ലി ഫാറ്റും കുറയ്ക്കുന്നതിനായി കോളെജ് ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം തീയതി തീയതി തിങ്കളാഴ്ച (09.11.2020) മുതൽ യോഗ തെറാപ്പി ക്ലാസുകൾ ആരംഭിക്കുന്നു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യുക

9388038880, 9388803300

Register Now