യോഗയെക്കുറിച്ച് പൊതുവെ ഉള്ള ധാരണ ഇത് ശാരീരിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നാണ്. എന്നാൽ, യോഗ ആസനങ്ങളോ പ്രാണായാമമോ എന്നത് മാത്രമല്ല അതൊരു ജീവിത പദ്ധതികൂടിയാണ്. അന്ധകടാഹമായ പ്രപഞ്ചത്തിന്റെ താളക്രമത്തിലേക്ക് ജീവനെ ചേർത്തുവച്ച് കൊണ്ട് ശരീരത്തെയും അതുവഴി ആത്മാവിനെയും ശുദ്ധീകരിച്ചെടുക്കുന്ന ഒരു പ്രക്രിയയാണ് യോഗയെന്നു പറയുന്നത്. ചുരുക്കിപ്പറഞ്ഞാൽ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചു കൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പു വരുത്തി നിത്യ പരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റെയും ആത്മാവിന്റെയും അനന്തസാധ്യതകൾ പുറത്തേക്കു കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗയെന്ന് പറയുന്നത്.
ജീവന്റെ അടിസ്ഥാന തത്വം പ്രാണനാണ് എന്ന് വേദങ്ങളും ഉപനിഷത്തുക്കളുമൊക്കെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യമനസ്സും പ്രപഞ്ചവും തമ്മിലുള്ള പാലമായി വർത്തിക്കുന്നത് ഈ പ്രാണനാണ്. ലോകം മുഴുവൻ ഉണ്ടാക്കിയിരിക്കുന്നതിന്റെ അടിസ്ഥാന തത്വമെന്നു പറയുന്നത് പ്രാണനാണ് എന്ന് പ്രാണോപനിഷത്തിൽ പറയുന്നു. മനുഷ്യ ശരീരത്തെ ശുദ്ധീകരിച്ച് അവയെ സമതുലനാവസ്ഥയിൽ നിർത്തി ശരീരത്തിനുമേൽ നിയന്ത്രണം നേടിയെടുക്കുന്ന വിദ്യയാണ് പ്രാണായാമം. നമ്മുടെ ശരീരത്തിലെ പ്രാണശക്തിയെ ഉപയോഗിച്ച് ശരീരത്തെ ഊർജ്ജ്വസ്വലമാക്കുന്ന ധ്യാന പദ്ധതിയാണ് ഊർജ്ജധ്യാനം അഥവാ പ്രാണിക് എനർജൈസേഷൻ ടെക്നിക് (PET).
ആരോഗ്യം എന്നത് പഞ്ചകോശങ്ങളുടേയും സമതുലിതാവസ്ഥയാണ്. ജീവന്റെ അസ്ഥിത്വത്തെ ആവരണം ചെയ്തിരിക്കുന്ന അഞ്ച് പാളികളെയാണ് പഞ്ചകോശങ്ങളെന്നു വിളിക്കുന്നത്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ് അവ. ഭൗതികമായ ഈ ശരീരത്തിന്റെ നിലനിൽപ്പാണ് അന്നമയകോശം. പ്രാണന്റെ നിലനിൽപ്പ് പൂർണ്ണമായും ഈ കോശത്തെ ആശ്രയിച്ച് നിലനിൽക്കുന്നു. പ്രാണമയകോശമെന്നത് പ്രാണരക്ഷയ്ക്കായുള്ള ശക്തിയുടെ ആവരണമാണ്. മനോമയകോശം മനഃശക്തിയാണ്. വിജ്ഞാനമയകോശം മനസ്സിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്ന അറിവാണ്. അഞ്ചാമത്തെ കോശമായ ആനന്ദമയകോശമാണ് നമുക്ക് സുഖവും സന്തോഷവും പ്രീതിയും പ്രദാനം ചെയ്യുന്നത്.
പ്രാണമയകോശമാണ് മനസ്സിനെയും ശരീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാ വയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുകയും ചലനങ്ങളേയും ശ്വാസ ത്തേയും ഒന്നായി നിർത്തുകയും ചെയ്യുന്നു. മനുഷ്യശരീരത്തിലെ സകല പ്രവർത്തനങ്ങളും നിർവചിക്കുന്നത് പ്രാണനാണ്. പ്രാണൻ അഞ്ചുവിധമെന്നും ഉപനിഷത്തിൽ പറയുന്നു. അവ പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണ്. ഇവയോരോന്നുമാണ് ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതും. പ്രാണൻ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശ്വസനം സാധ്യമാക്കുന്നു. അപാ നനാകട്ടെ, ആമാശയം, കിഡ്നി, അടിവയർ, ജനനേന്ദ്രിയം എന്നിവ യുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ച് വിസർജ്ജനം സാധ്യമാക്കുന്നു. സമാനൻ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നു. ഉദാനൻ തലച്ചോറിനെയും നാഡികളുടേയും പ്രവർത്തനത്തെ സഹായിച്ച് ഇന്ദ്രിയാനുഭൂതി സാധ്യമാക്കുന്നു. മനുഷ്യശരീരത്തിന്റെ മൊത്തം ശക്തി സംഭരിച്ച് വച്ചിരിക്കുന്നത് വ്യാനനിലാണ്. ശരീരത്തിന്റെ ശക്തിയേയും ചലനത്തേയുമെല്ലാം നിയന്ത്രിക്കുന്നത് വ്യാനനാണ്. സൂക്ഷ്മമായ ഈ പ്രാണനുകൾ വളരെ ശക്തമാണ്. ഊർജ്ജധാനത്തിൽ ഈ അഞ്ചു പ്രാണനുകളും ഒരുപോലെ പ്രധാനമാണെങ്കിലും വ്യാനനാണ് ഊർജ്ജത്തേയും പുനരുജ്ജീവനത്തെയും കൂടുതൽ സഹായിക്കുന്നത്. ഉയർന്ന സംവേദനക്ഷമതയും വിശ്രാന്തിയുമില്ലെങ്കിൽ പ്രാണനെ അനുഭവിക്കാൻ സാധിക്കില്ല. അതിനാൽതന്നെ ഊർജ്ജ ധ്യാനത്തിൽ ആദ്യം പരിശീലിപ്പിക്കുന്നത് ശ്വസന ക്രിയകളാണ്. രണ്ട് നാസാദ്വാരങ്ങളിലൂടെയും ഒരേപോലെ ശ്വാസമെടുക്കുന്നത് ശരീരത്തിലെ നാഡികളുടെ പ്രവർതാനത്തെ ഉദ്ദീപിപ്പിക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
യോഗശാസ്ത്രം അനുസരിച്ച് നമ്മുടെ ശരീരത്തിലെ 72 ലക്ഷത്തോളം വരുന്ന നാഡികളിലൂടെ ഊർജ്ജം നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സുഷുമ്‌ന, ഇഡ (ചന്ദ്രനാഡി), പിംഗള (സൂര്യനാഡി) എന്നിങ്ങനെ മൂന്നു നാഡികളാണ് ഇതിൽ ഏറ്റവും പ്രധാനം. താളാത്മകമായ ശാസനിയമം വഴി പല വഴികളിലേക്കു ചിതറിപോകുന്ന ഊർജ്ജം, ഇഡ, പിംഗള എന്നീ രണ്ട് നാഡികളിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സൂര്യനാഡി ശരീരത്തെ ഉദ്ദീപിപ്പിക്കുവാൾ ചന്ദ്രനാഡി ശരീരത്തെ വിശ്രമിക്കാൻ സഹായിക്കുന്നു. ശ്വാസ നിയന്ത്രണത്തിലൂടെ ബോധത്തിലേക്കുള്ള വാതിൽ തുറക്കുന്നു. സാദാരണയായി ബോധത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ഏകാഗ്രതയിലൂടെ ആണ്. ഇതിലെ ബോധമനസ്സിനെ നമുക്ക് ഉദ്ദീപിപ്പിക്കാൻ കഴിയുന്നു.
ഹൃദയമിടിപ്പുകൾ അവയുടെ താളാത്മകമായ ഏകോപനം എന്നിവയെല്ലാം ഒരു ത്രിമാനതലത്തിൽ അനുഭവിക്കാൻ സാധിക്കുന്നു. നാഡീമിടിപ്പുകളെ തിരിച്ചറിഞ്ഞു കൊണ്ട് അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് കടക്കാൻ സഹായിക്കുന്ന വിദ്യയാണ് മുദ്രകൾ. വികാരങ്ങളെ ഉണർത്താനും ഇത് സഹായിക്കുന്നു. നാഡിമിടിപ്പുകളെ അറിയുന്നതിലൂടെ വ്യാനപ്രാണനിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയും. ഒപ്പം നാഡികളിലൂടെ വ്യാനൻ എങ്ങനെ കടന്നു പോകുന്നുവെന്നും മനസ്സിലാക്കാൻ സഹായിക്കുന്നു. അനുഭൂതികളെ തിരിച്ചറിയാൻ സാധിക്കുകയും വ്യാനൻറ ചലനം തിരിച്ചറിയുന്നതിൽ പരിജ്ഞാനം നേടിയെടുക്കുകയും ചെയ്താൽ, അതുവഴി നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീ വിപ്പിക്കാനും അതുവഴി ക്യാൻസർ പോലുള്ള മാരകമായ അസുഖങ്ങളെ നേരിടാനും സാധിക്കും. കൂടാതെ ശരീരത്തെ മുഴുവൻ പുനരുജ്ജീവിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വ്യാനനിലൂടെ നമുക്ക് ചിന്ത കളൊന്നുമില്ലാത്ത അപാരമായ നിശ്ശബ്ദതയിലേക്ക് എത്തിച്ചേരാനായി സാധിക്കും. ചിന്തകൾ ഇല്ലാതിരിക്കുകയോ അവയെക്കുറിച്ച് ബോധവാൻമാരല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് നിശബ്ദതയെന്നു പറയുന്നത്. ഇത് തന്നെയാണ് ധ്യാനത്തിലൂടെ നാം നേടിയെടുക്കാൻ ആഗ്രഹിക്കുന്നതും. ഊർജ്ജധ്യാനത്തിന്റെ അവസാന ഘട്ടമെന്നു പറയുന്നത് പ്രതിജ്ഞ ആണ്. മനസ്സിനെ പൂർണ്ണമായ നിശബ്ദതയിലേക്ക് എത്തിക്കുന്നതോടെ ചെറിയ പോസിറ്റീവ് വാക്യങ്ങൾ ഉരുവിടുന്നത് മനസ്സിനെയും ശരീരത്തെയും ആ അവസ്ഥയിലേക്കു തന്നെ എത്തിക്കുന്നു. നെഗറ്റീവ് ചിന്തകൾ നമ്മളെയും നമ്മുടെ ചുറ്റുമുള്ളവരേയും നിരാശയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു. പോസിറ്റീവായ ചിന്തകളാകട്ടെ നമ്മളെയും ചുറ്റുമുള്ളവരേയും സന്തോഷവാൻമാരും, ഊർജ്ജസ്വലരും ഉത്സാഹഭരിതരും ആക്കുന്നു. ഊർജ്ജ ധ്യാനത്തിന്റെ അവസാനം എടുക്കുന്ന പ്രതിജ്ഞ (Acute suggestion) നമ്മളിലെ നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കി നമ്മളെ പോ സിറ്റീവ് ചിന്തകളിലേക്ക് എത്തിക്കും. അതുകൊണ്ടാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. "നിങ്ങൾ ആരാകണമെന്ന് ചിന്തിക്കുന്നുവോ അത് തന്നെയാണ് നിങ്ങൾ"
നമ്മുടെ പ്രാണശക്തി ഉപയോഗിച്ച് ശരീരത്തെ മുഴുവനും അഥവാ പ്രാണ മയകോശതത്തെ ഊർജ്ജസ്വലമാക്കുന്ന യോഗയിലെ ഒരു പദ്ധതിയാണ് PET അഥവാ പ്രാണിക് എനജൈസേഷൻ ടെക്നിക് എന്നു പറയു ന്നത് (ഊർജ്ജ ധ്യാനം). നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തെയും അവയവവ്യവസ്ഥയേയും ഇതിലൂടെ ഊർജ്ജസ്വലമാക്കാൻ സാധിക്കുന്നു. പ്രത്യേകിച്ച് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സാധിക്കുന്നു. സൃഷ്ടിയുടെ അടിസ്ഥാനം പ്രാണനാണെന്നാണ് പ്രശ്നോപനിഷത്തിൽ പറയുന്നത്. ഈ പ്രാണനാണ് നമ്മുടെ ശരീരത്തിനെയും അവയവ വ്യവസ്ഥയെയും ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ഉപയോഗിക്കുന്നത്. മനസ്സും ശരീരവും ശാന്തമാക്കി ധ്യാനിക്കുവാനുള്ള അവസ്ഥയിലെത്തിക്കഴിഞ്ഞാൽ ധ്യാനം ആരംഭിക്കാം.
ഊർജ്ജധ്യാനത്തിന് (PET) 8 ഘട്ടങ്ങളാണുള്ളത്.
Contact for 5 days program on Pranic Energization Technique
9388038880, 9388803300