എല്ലാ സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് സമയം തെറ്റിയുള്ള ആര്‍ത്തവും ആര്‍ത്തവ വേദനയും. ഹോര്‍മോണുകളുടെ സന്തുലനമില്ലായിമ ആര്‍ത്തവത്തിന്റെ തുടക്കത്തിലും അല്ലങ്കില്‍ ആര്‍ത്തവ വിരാമ സമയത്തും ക്രമം തെറ്റിയ ആര്‍ത്തവത്തിനും കാരണമാകാം. ശരീരത്തില്‍ ഹോര്‍മോണ്‍ നിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ക്രമീകരിക്കാന്‍ ശരീരം ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ക്രമം തെറ്റിയ ആര്‍ത്തവം ഉണ്ടാകുന്നത്.
മാസമുറ ദിവസങ്ങളില്‍ മിക്ക സ്ത്രീകള്‍ക്കും വയറുവേദനയും പുറംവേദനയും മറ്റും ഉണ്ടാകാറുണ്ട്. മനുഷ്യസ്ത്രീകളില്‍ മാത്രമല്ല പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന ചില ജീവിവര്‍ഗങ്ങളിലും ഈ പ്രക്രിയ നടക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വളരെ സ്വാഭാവിക അവസ്ഥയായ ആര്‍ത്തവം പക്ഷേ ചിലര്‍ക്ക് വേദനയുടെ ശാരീരിക അസ്വസ്ഥതയുടെ ദിവസങ്ങളായി മാറാറുണ്ട്. ക്രമംതെറ്റിയ ആര്‍ത്തവത്തിന് നിരവധി കാരണങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട കാരണങ്ങളിതാ;
പെണ്‍കുട്ടികളില്‍ ആര്‍ത്താവ ആരംഭകാലത്ത് ക്രമം തെറ്റിവരാറുണ്ട് . ഇതിനെ ഭയക്കേണ്ടതില്ല. ഒന്നോ രണ്ടോ വര്‍ഷത്തോടെ ഇത്തരക്കാര്‍ക്ക് ആര്‍ത്തവചക്രം ക്രമമാവേണ്ടതാണ്.
പണ്ടുകാലത്ത് സ്ത്രീകൾക്ക് ചില വിലക്കുകൾ പറഞ്ഞിട്ടുള്ളത് അവരുടെ അസരോഗ്യത്തെ പ്രതി ആണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇന്ന് കാണുന്ന സ്ത്രീ സഹജമായ ഒരുപാട് രോഗങ്ങൾക്കുള്ള കാരണം ആർത്തവ സമയത്ത് സ്ത്രീകൾ വേണ്ട ശ്രദ്ധ കൊടുക്കാത്തതിനാൽ ആണ്. വിശ്രമം അനിവാര്യമായ ഈ സമയത്ത് അത് ലഭിക്കാൻ പൂർവ്വികർ അവരെ അടുക്കളയിൽ നിന്നും അകറ്റി നിർത്തിയിരുന്നു. ഇന്നവർക്ക് അടുക്കളയിൽ നിന്നും ഇറങ്ങാനെ കഴിയുന്നില്ല ഫലം ഗർഭാശയ രോഗങ്ങളും, മുഴകളും, ലൈംഗീക രോഗങ്ങളും, ത്വക്ക് രോഗങ്ങളും....
മാസമുറ ക്രമമാവാന്‍ മരുന്നുകള്‍ക്ക് പിന്നാലെ പോകേണ്ടതില്ല കാരണം പരിഹാരമാര്‍ഗങ്ങള്‍ നമ്മളുടെ വീട്ടില്‍ തന്നെയുണ്ട്. ആര്‍ത്തവസമയത്തെ വേദനകുറക്കുന്നതിനായി മരുന്നിനെ ആശ്രയിക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തുന്നതിനാല്‍ നമുക്ക് പ്രകൃതിയെ കൂട്ടുപിടിക്കാം.
ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്.
ആര്‍ത്തവ കാലത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വയറു വേദന, തലകറക്കം, രക്തസ്രാവം, ഛര്‍ദ്ദി, തലവേദന തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ആ സമയത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അസ്വസ്ഥതകളില്‍ നിന്ന് പുറത്ത് കടക്കുന്നതിന് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് യോഗ. യോഗയുടെ അത്ഭുതഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. ഇത് ഡിപ്രഷന്‍, വേദന, മാനസിക പിരുമുറുക്കങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം നൽകുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവ ദിനത്തില്‍ ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതും ആയ ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നാം അറിഞ്ഞിരിക്കണം.
ശശാങ്കാസൻ, ശിഥില ദണ്ഡാസനം, ദണ്ഡാസനം, പശ്ചിമോത്താനാസനം,
ജാനു ശീർഷാസൻ, പാർവതാസൻ, ഉഷ്ട്രാസൻ, ഉത്താനാസൻ, ഉപവിഷ്ട കോണാസൻ തുടങ്ങി പ്രാണായമങ്ങൾ, ധ്യാനം, വിശ്രമാസനങ്ങൾ എന്നിങ്ങനെ. കൂടുതൽ കാര്യങ്ങൾ അറിയാനായി ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.
PCOD പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. താഴെക്കാണുന്ന ലിങ്കിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യാം. വിളിക്കാം 9388038880, 9388803300