Yoga Treatment
The sists which are seen in ovaries due to the inbalance of sexual hormones in girls and women is known as PCOD. This disease is also known as Stein-Leventhal syndrome because this is firstly reported in medicinal magazine by Stein Leventhal.
Medical Science
The increase of male hormone in womens is the reason for this decease. The absent ovulation is the main symptom. This also affects insulin hormone. This is a life style disease. Obesity and lack of exercise are the main causes.
ലൈംഗിക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം പെൺകുട്ടികളിലും സ്ത്രീകളിലുംഅണ്ഡാശയങ്ങളിൽ (ഓവറികളിൽ) നിരവധി കുമിളകൾ (സിസ്റ്റുകൾ) കാണപ്പെടുന്ന സ്ഥിതിവിശേഷം ആണ് PCOD.
1935ൽ സ്റ്റീൻ ലവന്താൾ ആദ്യമായി വൈദ്യശാസ്ത്ര മാസികയിൽ റിപ്പോർട്ടു ചെയ്തതിനാൽ സ്റ്റീൻ ലവന്താൾ സിൻഡ്രോം എന്നു വിളിക്കപ്പെട്ടു. ഇപ്പോൾ പി.സി.ഓ.ഡി. എന്ന ചുരുക്കപ്പേർ വ്യവഹരിക്കപ്പെടുന്നു.
പുരുഷ ഹോർമോണുകളുടെ അളവു കൂടുന്നതാണു കാരണം. ഇത് പ്രധാനമായും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിത ഭക്ഷണം, വ്യായമക്കുറവ് എന്നിവ ഈ അവസ്ഥക്കു കാരണങ്ങളാണ്. അണ്ഡ വിസർജ്ജനം നടക്കാതെ വരുന്നതാണ് ലക്ഷണങ്ങൾക്കു കാരണം. ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനക്ഷമത കുറയുന്നു.
(ഇൻസുലിൻ റസിസ്റ്റൻസ്) മാനസിക സമ്മർദ്ദം ആണ് ഇതിനു കാരണം
ലോകത്തിൽ എല്ലാ പ്രദേശങ്ങളിലും ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഉൽപ്പാദന ക്ഷമതയുടെ കാലഘട്ടത്തിലുള്ള 4 ശതമാനം ആൾക്കാരിൽ ഈ സ്ഥിതിവിശേഷം കാണപ്പെടുന്നു. ഏഷ്യാക്കാരിൽ സംഭാവ്യത കൂടുതലാണ്. അണ്ഡാശയം 2-5 ഇരട്ടി വലിപ്പത്തിൽ കാണപ്പെടും. കൂടാതെ 8-10 മില്ലി മീറ്റർ വലിപ്പത്തിലുള്ള നിരവധി കുമിളകൾ അണ്ഡാശയത്തിൽ ഉപരിതലത്തിനു സമീപം കാണപ്പെടും. വ്യായാമക്കുറവും അമിതവണ്ണവുമെല്ലാം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാകാറുണ്ട്.
1) ക്രമം തെറ്റിയ ആർത്തവചക്രം,
ആര്‍ത്തവചക്രത്തിലെ വ്യതിയാനങ്ങളും ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം കൃത്യമായി വരാതിരിയ്ക്കുക, ഇടയ്ക്കിടെ വരിക, ബ്ലീഡിംഗ് കൂടുകയോ കുറയുകയോ ചെയ്യുക
2)അനാവശ്യ രോമവളർച്ച (ഹെർസ്യൂട്ടിസം)
വയര്‍, മുഖം, മുലക്കണ്ണ്, നെഞ്ച് എ്ന്നിവിടങ്ങളില്‍ രോമം വളരുക.
3)നെറ്റിയുടെ വീതി കൂടി കഷണ്ടി വരാനുള്ള ആരംഭം
4)ഗർഭം ധരിക്കാതിരിക്കുക, പലതവണ അലസിപ്പോവുക
5)അമിതവണ്ണം (വണ്ണം കൂടാത്തവരിലും പി.സി ഓ.ഡി കാണപ്പെടാം)
6)ശോഷിച്ച മാറിടങ്ങള്‍
7)യോനിയ്ക്കുള്ളിലെ ഭാഗങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിയ്ക്കുക.
8)വയറുവേദന.
9)ശബ്ദത്തിന് ഘനം വര്‍ദ്ധിയ്ക്കുക.
10)മുഖക്കുരു വരികയോ ഉള്ളവര്‍ക്ക് കൂടുതലാവുകയോ ചെയ്യുക.
11)ചര്‍മത്തില്‍ ഇരുണ്ട നിറത്തിലെ പാടുകള്‍ പ്രത്യക്ഷപ്പെടുക.
ലക്ഷണങ്ങൾ കൊണ്ടു മാത്രം രോഗനിർണ്ണയം ചെയ്യാൻ കഴിഞ്ഞേക്കാം. അൾട്രസൗണ്ട് പരിശോധന, ലൈംഗിക ഹോർമോണുകളുടെ അളവു നിർണ്ണയം
ലക്ഷണത്തിനനുസരിച്ചു ചികിൽസ വ്യത്യസ്തമാണ്.
പൊണ്ണത്തടിയുണ്ടെങ്കിൽ തൂക്കം കുറയ്ക്കണം..
രോമവളർച്ചക്കു സ്പൈറണോലാക്റ്റോൺ, ആർത്തവക്രമീകരണത്തിന് ഹോർമോൺ മിശ്രിതഗുളികകൾ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകൾ, ക്ലോമിഫിൻ ഗുളികകൾ, പ്രമേഹചികിൽസക്കുള്ള ഗുളികകൾ, ലാപ്പറോസ്കോപ്പി, അണ്ഡാശയത്തിന്റെ ഭാഗം എടുത്തു കളയൽ നിത്യേനയുള്ള യോഗ പരിശീലനം, ആയുർവേദൗഷധങ്ങൾ തുടങ്ങിയവയാണ് പ്രധാന മാർഗ്ഗങ്ങൾ.
പി.സി.ഓ.ഡി. മെറ്റബോളിക് സിൻഡ്രോമിന്റെ ആദ്യ ലക്ഷണമാണ്. ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം എന്നിവ ഉടലെടുക്കാം. ഇത്തരക്കാരിൽ ഭാവിയിൽ ഗർഭാശയഭിത്തിയിൽ അർബുദബാധ (എൻഡോമെറ്റ്രിയൽ കാൻസർ) കൂടുതലായി കാണപ്പെടുന്നു)
1)പൊക്കത്തിനാനുസരിച്ചു തൂക്കം നിയന്ത്രിക്കുക.
2)വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുക. ബേക്കറി ഭക്ഷണം ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.
3)ക്രമമായി വ്യായാമം ചെയ്യുക. സാധിക്കുമെങ്കിൽ നിത്യം യോതന്നെ ചെയ്യുക സമയം കുറവുള്ളവർ സൂര്യനമസ്കാരം എങ്കിലും നിത്യം ചെയ്യുക.
4)ദിവസവും കാര്‍ഡിയോവാസ്‌കുലാര്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും. ഇത് ഹോര്‍മോണ്‍ ക്രമപ്പെടുത്തും. സൂര്യനമസ്കാരം ഒരു കാർഡിയോവാസ്കുലാർ വ്യായാമമാണ്
5)നല്ല ഉറക്കം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ വളരെ പ്രധാനമാണ്. നല്ല ഉറക്കത്തിനുള്ള വഴികള്‍ തേടുക. നല്ല ഉറക്കം ലഭിക്കുന്നതിന് യോഗയിലെ പ്രണായാമപരിശീലനം ശവാസന പരിശീലനം ധ്യാന പരിശീലനം ഇവ നമ്മെ സഹായിക്കുന്നു.
6. ഓട്ടോ ഇമ്മ്യൂണിറ്റി:- പിസി ഓടിക്ക് കാരണമാകുന്ന ഇൻസുലിൻ റസിസ്റ്റൻസിന് കാരണം ഓട്ടോ ഇമ്മ്യൂണിറ്റി ആണ്. ഓട്ടോ ഇമ്മ്യൂണിറ്റി കാരണം മാനസിക സമ്മർദമാണ്. യോഗയിലെ പ്രണായാമവും ആവർത്തന ധ്യാനവും മാനസിക സമ്മർദ്ദത്തിൽ നിന്ന് നമ്മെ പൂർണ്ണമായി ഒഴിവാക്കുന്നു
പിസിഒഡി ഒബെസിറ്റി ചികിത്സക്കായി യോഗതെറാപ്പി ക്ലാസ്സ് വരുന്ന ഒമ്പതാം തീയതി (9.11.2020) ആരംഭിക്കുന്നു താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9388038880, 9388803300